കശ്മീരില്‍ വിഘടനവാദികളുടെ ശ്രമങ്ങളെ മോഡി സര്‍ക്കാര്‍ അവഗണിക്കുന്നു

 


ശ്രീനഗര്‍: (www.kvartha.com 13.09.2014) ജമ്മുകശ്മീരില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന വിഘടനവാദികളുടെ ശ്രമങ്ങളെ അവഗണിച്ച് മുന്നേറുകയാണ് സര്‍ക്കാരും സൈന്യവും. വെള്ളപ്പൊക്കത്തില്‍ പ്രദേശങ്ങള്‍ അന്യാധീനപ്പെട്ട് പോകുന്ന ഭയമാണ് വിഘടനവാദികളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇവരെ അവഗണിച്ച് വെള്ളപ്പൊക്കക്കെടുതി അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഞങ്ങള്‍ കണ്ണുകള്‍ അടച്ചിരിക്കുകയാണ്. ഞങ്ങള്‍ അവരുടെ നേര്‍ക്ക് നോക്കുന്നില്ല. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം. സാഹചര്യങ്ങള്‍ എത്ര ദുഷ്‌ക്കരമായാലും രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തുടരുക തന്നെ ചെയ്യും രാജ്‌നാഥ് സിംഗ് പറഞ്ഞു.

കശ്മീരില്‍ വിഘടനവാദികളുടെ ശ്രമങ്ങളെ മോഡി സര്‍ക്കാര്‍ അവഗണിക്കുന്നു
കഴിഞ്ഞ 109 വര്‍ഷത്തിനിടയില്‍ ഏറ്റവും ശക്തമായ വെള്ളപ്പൊക്കമാണ് ജമ്മുകശ്മീരില്‍ അനുഭവപ്പെടുന്നത്. മഴ ശമിച്ചതോടെ പല സ്ഥലങ്ങളില്‍ നിന്നും വെള്ളമിറങ്ങിത്തുടങ്ങി. ഇതുവരെ ഒന്നേകാല്‍ ലക്ഷത്തിലേറെ പേരെയാണ് ഇന്ത്യന്‍ വ്യോമസേനയും സൈന്യവും രക്ഷപ്പെടുത്തിയത്.
ഗ്രാമീണരില്‍ നിന്ന് കല്ലേറുണ്ടായാലും കാര്യമാക്കേണ്ടെന്ന നിര്‍ദ്ദേശമാണ് സൈന്യത്തിനും ലഭിച്ചിരിക്കുന്നത്.

SUMMARY:
Srinagar: As the armed forces continue to carry out massive relief operations in flood ravaged Jammu and Kashmir, some separatists, who fear alienation, are making continuous efforts to disrupt relief operations in the Valley.

Keywords: Flood, Jammu and Kashmir, Narendra Modi, Indian Army, Hurriyat Conference, Separatist, Bharatiya Janata Party
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia