സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; 6 ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

 


തിരുവനന്തപുരം: (www.kvartha.com 19.05.2021) സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; 6 ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. മണ്‍സൂണ്‍ എത്തുന്നതിന് മുന്‍പുള്ള മഴയാണിതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കേ മഴ കിട്ടും. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. ഈ മാസം 31ന് കാലവര്‍ഷമെത്തും. ഞായറാഴചയോടെ ബംഗാള്‍ ഉള്‍ക്കടലിലുണ്ടാകുന്ന ന്യൂനമര്‍ദം 'യാസ്' എന്ന പേരില്‍ മറ്റൊരു ചുഴലിക്കാറ്റായി മാറുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Keywords:  Kerala likely to receive extremely heavy rainfall, Thiruvananthapuram, News, Rain, Warning, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia