'മഹ' ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കുന്നതിന് പിന്നാലെ സംസ്ഥാനത്ത് മഴ കനക്കുന്നു; എറണാകുളത്ത് കടല്‍ ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു; വീടുകളില്‍ വെള്ളം കയറി; വള്ളങ്ങള്‍ തകര്‍ന്നു; മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്ക്; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

 


തിരുവനന്തപുരം: (www.kvartha.com 31.10.2019) അറബിക്കടലില്‍ രൂപംകൊണ്ട 'മഹ' ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കുന്നതിന് പിന്നാലെ സംസ്ഥാനത്ത് മഴ കനക്കുന്നു. പലയിടങ്ങളിലും ബുധനാഴ്ച രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച രാവിലെയും ശക്തമായി തന്നെ തുടരുകയാണ്. ഉച്ചയ്ക്ക് മുന്‍പ് മഹ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഹ ചുഴലിക്കാറ്റ് മണിക്കൂറില്‍ 26 കിമീ വേഗതയില്‍ കഴിഞ്ഞ ആറു മണിക്കൂറായി വടക്ക്- വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. മാലദ്വീപില്‍ നിന്ന് വടക്കായി 670 കിലോമീറ്റര്‍ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയില്‍ നിന്ന് 210 കിലോമീറ്റര്‍ ദൂരത്തും കവരത്തിയില്‍ നിന്ന് 80 കിമീ ദൂരത്തും തിരുവനന്തപുരത്ത് നിന്ന് 440 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.

'മഹ' ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കുന്നതിന് പിന്നാലെ സംസ്ഥാനത്ത് മഴ കനക്കുന്നു; എറണാകുളത്ത് കടല്‍ ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു; വീടുകളില്‍ വെള്ളം കയറി; വള്ളങ്ങള്‍ തകര്‍ന്നു; മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്ക്; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

'മഹ' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂര്‍ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്.

'മഹ' ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കുന്നതിന് പിന്നാലെ സംസ്ഥാനത്ത് മഴ കനക്കുന്നു; എറണാകുളത്ത് കടല്‍ ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു; വീടുകളില്‍ വെള്ളം കയറി; വള്ളങ്ങള്‍ തകര്‍ന്നു; മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്ക്; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഇനിയുള്ള സമയങ്ങളിലും കടല്‍ അതിപ്രക്ഷുബ്ധവസ്ഥയില്‍ തുടരുന്നതാണ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. കടല്‍ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്.

പാറശ്ശാലയ്ക്ക് സമീപം റെയില്‍പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് പരശ്ശുറാം എക്സ്പ്രസ് പിടിച്ചിട്ടു. തുടര്‍ന്ന് മണ്ണ് നീക്കം ചെയ്ത ശേഷം സര്‍വീസ് പുനരാരംഭിച്ചു. എറണാകുളം ഞാറയ്ക്കല്‍ പറവൂര്‍ മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായി. ഞാറയ്ക്കല്‍ രാമവിലാസം സ്‌കൂളില്‍ തുറന്ന ദിരിതാശ്വാസ ക്യാമ്പില്‍ 350-ാളം പേരുണ്ട്. എടവനാടില്‍ നിന്ന് നാല്പതോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

എറണാകുളം ജില്ലയിലെ നായരമ്പലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. നായരമ്പലത്ത് 50 ലേറെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. എറണാകുളം താന്തോന്നി തുരുത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 62 കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റി.

നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് പത്ത് ജില്ലകളിലും മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊച്ചി, പറവൂര്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എം ജി യൂണിവേഴ്സിറ്റിയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മലയോരമേഖലയിലെ യാത്ര ഒഴിവാക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും സുരക്ഷാമുന്നറിയിപ്പുണ്ട്. മഴ പ്രതീക്ഷിക്കുന്നതിലേറെ കൂടിയാലുണ്ടാകുന്ന സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. ഫോര്‍ട്ട് കൊച്ചി കമാലക്കടവില്‍ തിരമാലയില്‍ പത്തോളം വള്ളങ്ങള്‍ തകര്‍ന്നു. മത്സ്യതൊഴിലാളികളുടേതാണ് വള്ളങ്ങള്‍.

അതേസമയം, സംസ്ഥാനത്ത് അടുത്ത 48 മണിക്കൂര്‍ സമയം നിര്‍ണായകമാണ്. കാറ്റിന്റെ വേഗത കൂടാനാണ് സാധ്യത. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചെല്ലാനം വില്ലേജ് ഓഫീസിന് പിന്‍ഭാഗത്ത് വീടുകളിലേക്ക് വെള്ളം കയറുകയാണ്. ഫോര്‍ട്ട് വൈപ്പിന്‍ വാക്ക് വെയുടെ ഭാഗം തിരയടിയില്‍ തകര്‍ന്നു. എടവനക്കാട് യു പി സ്‌കൂളില്‍ ദുരിതാശ്വാസ കേന്ദ്രം തുറന്നു. നാല് കുടുംബങ്ങളാണ് ഇവിടെയുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Lakshadweep, Kerala to receive heavy rainfall, Thiruvananthapuram, News, Trending, Rain, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia