Landslide | കനത്ത മഴ തുടരുന്നു; തിരുവനന്തപുരം-ചെങ്കോട്ട ദേശീയപാതയില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസം

 


തിരുവനന്തപുരം: (www.kvartha.com) ചുള്ളിമാനൂര്‍ വഞ്ചുവത്ത് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരം-ചെങ്കോട്ട ദേശീയപാതയില്‍ ഗതാഗത തടസം നേരിട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് 20 അടി ഉയരമുള്ള മണ്‍തിട്ട ഇടിഞ്ഞത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

റോഡിന്റെ ഒരു ഭാഗത്തെ മണ്ണ് നീക്കം ചെയ്ത് വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. അതേസമയം പത്തനംതിട്ട ജില്ലയിലും പലയിടത്തും കനത്ത മഴ തുടരുകയാണ്. പമ്പയിലും സന്നിധാനത്തും തിങ്കളാഴ്ച ഉച്ച മുതല്‍ കനത്ത മഴയുണ്ട്.

Landslide | കനത്ത മഴ തുടരുന്നു; തിരുവനന്തപുരം-ചെങ്കോട്ട ദേശീയപാതയില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസം

Keywords: Thiruvananthapuram, News, Kerala, Rain, Road, Vehicles, Landslide at Thiruvananthapuram- Chenkotta National Highway.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia