ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദം; സംസ്ഥാനത്ത് 5 ദിവസം കനത്ത മഴക്ക് സാധ്യത

 


തിരുവനന്തപുരം: (www.kvartha.com 08.10.2021) ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദം കാരണം വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട കനത്ത മഴയാണ് പ്രവചിക്കുന്നത്. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അടുത്ത ദിവസങ്ങളില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ വിവിധ ജില്ലകളില്‍ പെയ്തേക്കാം. ഒക്ടോബര്‍ എട്ട്, ഒമ്പത്, 10,11, 12 ദിവസങ്ങളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദം; സംസ്ഥാനത്ത് 5 ദിവസം കനത്ത മഴക്ക് സാധ്യത

ഒക്ടോബര്‍ എട്ടിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒമ്പതിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെലോ അലേര്‍ട് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 10ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു.

ഒക്ടോബര്‍ 11ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് യെലോ അലേര്‍ട്. ഒക്ടോബര്‍ 12ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെലോ അലേര്‍ട മുന്നറിയിപ്പ് നല്‍കി.

സെപ്റ്റംബര്‍ 30ന് കാലവര്‍ഷം അവസാനിച്ചിട്ടും വിവിധ ജില്ലകളിലെ മലയോര മേഖലകളില്‍ ഇപ്പോഴും മഴ തുടരുകയാണ്.

Keywords:  Low pressure in the Bay of Bengal; Chance of heavy rain for 5 days in the state, Thiruvananthapuram, News, Rain, Warning, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia