എ ബെണ്ടിച്ചാലിന്റെ ചെമ്മീന്‍, മഴയോട്, പരദൂഷണം, കിലി കിലിഡും, മാത്രമാണ്, കര്‍ഷകരാണു ഞങ്ങള്‍ എന്നീ കവിതകള്‍
Oct 29, 2019, 11:33 IST
എ ബെണ്ടിച്ചാല്‍
(www.kvartha.com .10.2019)
1. ചെമ്മീന്‍
തകഴി തന്റെ ഭാവനയാം
കടലില്‍ നിന്നും,
തൂലികച്ചൂണ്ടലിനാല്,
മലയാള സാഹിത്യത്തിന്
കര കയറ്റിയ ചെമ്മീന്‍!
കരയായ കരകളൊക്കെ
ചാകര തീര്‍ത്ത ചെമ്മീന്‍
ഒരു നവ പാചകത്തിനായ്
വര്‍ഷങ്ങളോളം ,രാമൂകാര്യാട്ടിനെ
നട്ടം തിരിയിപ്പിച്ച ചെമ്മീന്‍!
മര്‍ക്കസ് ബര്‍ട്ടി ലി, സലി യില്‍ ചൗധരി,
ഋഷികേശ് മുഖര്‍ജി,
മന്നാഡെ, കൊന്നനാട് മസാലകള്‍ ചേര്‍ത്ത
കണ്മണി ബാബുവിന്
വറച്ചട്ടിയില്‍ വെന്ത ചെമ്മീന്‍
ആസ്വാദകരുടെ നാവില്‍ നിന്നും
കൊതി നീര്‍വീഴ്ത്തി കൊണ്ടിരിക്കുന്ന ചെമ്മീന്‍
അഭ്രാവിഷക്കാര ചരിത്രത്തിലിന്നും,
തങ്കലിപികളാല്‍ തിളങ്ങുന്നു;
അര നൂറ്റാണ്ട് പിന്നിട്ട ചെമ്മീന്‍!
അണിയറ ശില്പികള്
കാലമാം യവനികയ്ക്കുള്ളില്‍ നിന്നും,
വീണ്ടുമനുരാഗത്തിന്റെ
അനശ്വര ഗാനം പിന്നെയും, പിന്നെയും
പാടുകയായിരിക്കാം!
2. മഴയോട്
നിന്റെ വരവിനാ യെന്‍
ദാഹാര്‍ത്ത വേഴാമ്പല്‍
പാരം കേഴവേ,
നീ നിന്റെ വരവ -
വറി യി ച്ചു കൊണ്ടുള്ള
നിന്റെ തീചൂരല് വീശലുകള്‍
എന്റെ മിഴിപ്പക്ഷികളില്
അമ്പേല്ക്കുന്നു!
നിന്റെ കാര്‍ സിംഹഗര്‍ജ്ജനം
കാതുകളടപ്പിക്കുന്നു .
കാണാചര്ക്ക നൂറെറടുത്ത
നീയാം നൂലിനാല്‍ തീര്‍ത്ത
മരതകപ്പുതപ്പ്
മൂടിപ്പുതച്ചുറങ്ങാന്‍
എന്തൊ രാനന്ദം
അപാരം ഭയങ്കരം
നീയാം കണങ്ങളാല്‍
നിറഞ്ഞു കവിഞ്ഞ
മുറ്റമാം പുഴയില്‍ ഒഴുന്ന
ഞാന്‍ തീര്‍ത്ത
കടലാസ് തോണികള്‍
നിന്നോടെനിക്കുള്ള
എന്റെ ബാല്യ
സ്നേഹോപഹാരങ്ങള്‍.
3. കിലി കിലിഡും
മുറ്റം നിറയെ തണല്‍ വിരിച്ച
ഒറ്റക്കാലന് പന്തലില്‍ നിന്നും
'കിലി കിലിഡും
കാലും നീട്ടി ഇറയത്തിരുന്ന-
മുത്തശ്ശി തന്,
നാലും കൂട്ടിയരഞ്ഞ -
മുറുക്കാന്‍ ചാര്,
നീട്ടിത്തുപ്പി കൊണ്ട് പറഞ്ഞു:
'നീ യാ ഓല വലിച്ചോണ്ട് വ'
വാക്കത്തി കൊണ്ട് വെട്ടി എടുത്ത
മട നിനാല്‍ കാളവണ്ടി തീര്‍ത്ത
മുത്തശ്ശി വീണ്ടും പറഞ്ഞു:
'ഈ പൗത്തോല പോല്‍
ഒരു നാള് ഞാനും
ജീവിതമാം തെങ്ങില്‍ നിന്നും
കാലികിലിഡും! പിന്നെ ഞാന്‍
നിന്റെ മനസ്സിന്റെ മുറ്റത്ത് വെറും
മടല് കാളവണ്ടി മാത്രം
മുത്തശ്ശി തന് മൊഴി നെല്ലിക്ക -
രുചി ഇന്നുമെന്‍ ചിത്ത നാവില്‍
അറിന്നുറവയായൊഴുകുന്നു.
4. പരദൂഷണം
ആര്‍ക്കും തിരിച്ചറിയാനാകാത്ത
ആളെ മയക്കികള്തന്നാഴങ്ങള്
അളക്കാന്‍ തുനിയുന്നവരറിയുന്നതല്ലെ,
അതിനകം നിറയെ
അമേധ്യങ്ങളാണന്ന സത്യം.
ആരറിയാന്‍, എങ്ങിനെയറിയാന്‍
കൈ കൊണ്ട് മൂക്ക് പൊത്തി
മൂഡി തുറക്കാമോ?
പകല്‍ മാന്യത തന് പത്രാ -
സെന്താണന്നുള്ള സത്യത്തെ
നേരില്‍ കാണാന്‍
പാതിര നേരം
സൂര്യനുദിക്കേണ്ടി വരും!
തിരിച്ചറിവിന്റെ നീലക്കയങ്ങള്‍
മുങ്ങിക്കപ്പാനാര്ക്കാണിവിടെ സമയം!?
മുല്ല പൂവിന് മണത്താലല്ലോ
വാഴനാരിനു വില കിട്ടി.
നോട്ടിസ് പോലുള്ള
പത്രവിലാസമില്
വിലസിടും പടു 'ജാഹില്',
എല്ലില്ലാത്ത കലപ്പ തന് മുനയാല്‍
പരദൂഷണ ചാലുകള്‍ കീറി,
വിതയ്ക്കും വിത്തുകള്‍
തീക്കതിരായ് വിളയുന്നു!
സത്യമെന്ന പതിനാറിന് മുന്നില്‍
പരദൂഷണ പരുന്തിന്
ചിറകുകള് കരിഞ്ഞീടും
കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാനുള്ള
സ്വാര്‍ത്ഥ തൃഷ്ണ
നിലംപതിച്ചീടും!
5. മാത്രമാണ്
കലപ്പ തന്
മൂര്‍ഛയുള്ള ഇരുമ്പിന്
നാ വാഴ്ത്തി,
നക്കി, നുണയാന്‍,
സൗന്ദര്യപൂക്കള് പോലുള്ള
പാടങ്ങള്‍ തേടി നടക്കുന്ന -
വര്‍തന്‍ മനശ്ശുദ്ധി!
തേന്‍ കണങ്ങള്‍
നുകരാനുള്ള തൃഷ്ണ മാത്രമാണ് .
നിലം പൂട്ടലിന്റെ'
ഞെളിപിരി കൊള്ള ലിന്
മുത്തിക്കുടിപ്പിക്കല്!
മാത്രമാണ് ..
വിളക്കണഞ്ഞാല്‍ പിന്നെ,
നിറവും, സൗന്ദര്യവും
എങ്ങോ മറയുന്നു.
ഒരു മാത്ര യുടെ
സുഖത്തിനായുള്ള
വിയര്ക്കലുകള് മാത്രമാണ് .
പാടങ്ങളുടെ മഹത്വം
മറന്നു കൊണ്ടുള്ള വിളയാട്ടം
6. കര്‍ഷകരാണു ഞങ്ങള്‍
എന്തിനാണു നിങ്ങള്‍
ഞങ്ങളുടെ പിച്ച ചട്ടിയില്‍,
കയ്യിട്ട് വാരാനായ്
പിന്‍വാതിലിലൂടെ
ആട്ടിന്‍ തോലണിഞ്ഞ
ചെന്നായ്ക്കളെ പോല്‍
നുഴഞ്ഞു കയറണം.
ഞങ്ങളുടെ കറവപ്പശുവിന്റെ -
കഴുത്തില്‍ കയറിട്ടുകെട്ടി,
രക്തം വരെ യൂറ്റിക്കറക്കണം .
എല്ലും, തോലുമാക്കണം.
തുണ്ടം, തുണ്ടമാക്കി
മാംസം തൂക്കി വില്‍ക്കണം.
ചോദിക്കാനുള്ള അവകാശി -
കളാണു ഞങ്ങള്‍.
വര്‍ഗ്ഗ ബോധ -
മുള്ളവരാണു ഞങ്ങള്‍.
നീതി നടപ്പാക്കാന്‍
വിയര്പ്പിനാല്
പുഴകള്‍ തീര്‍ത്തവരാണു ഞങ്ങള്‍.
അവകാശത്തിന്റെ
കടത്തു തോണികളില്‍
യാതനകളെയും,
വേദനകളെയും കയറ്റി
തീരങ്ങളിലെത്തിക്കു-
ന്നവരാണു ഞങ്ങള്‍.
നിങ്ങളുടെ കടന്നുകയറ്റം
ഞങ്ങളുടെ കാവല്ക്കാരുടെ
കീശ വീര്‍പ്പിച്ചു കൊണ്ടാണന്നുള്ള
തിരിച്ചറിവിന്റെ ചൂട്ട് പോലും
ഇനി ഞങ്ങള്‍
നിങ്ങളുടെ കൈവശം ഭദ്രമാക്കാന്‍
ഒരു നിമിഷം പോലും
അനുവദിക്കുന്നതല്ല.
തിരിച്ചറിവിന്റെ ബോധോദയം
ഉദിച്ചു കഴിഞ്ഞിരിക്കുന്നു.
നാട്ടില്‍ അരാജകത്വങ്ങള്‍
മുളയ്ക്കാനുള്ള വിത്തുകള്‍
വിതയ്ക്കാത്ത കര്‍ഷകരാണു ഞങ്ങള്‍!
(www.kvartha.com .10.2019)
1. ചെമ്മീന്‍
തകഴി തന്റെ ഭാവനയാം
കടലില്‍ നിന്നും,
തൂലികച്ചൂണ്ടലിനാല്,
മലയാള സാഹിത്യത്തിന്
കര കയറ്റിയ ചെമ്മീന്‍!
കരയായ കരകളൊക്കെ
ചാകര തീര്‍ത്ത ചെമ്മീന്‍
ഒരു നവ പാചകത്തിനായ്
വര്‍ഷങ്ങളോളം ,രാമൂകാര്യാട്ടിനെ
നട്ടം തിരിയിപ്പിച്ച ചെമ്മീന്‍!
മര്‍ക്കസ് ബര്‍ട്ടി ലി, സലി യില്‍ ചൗധരി,
ഋഷികേശ് മുഖര്‍ജി,
മന്നാഡെ, കൊന്നനാട് മസാലകള്‍ ചേര്‍ത്ത
കണ്മണി ബാബുവിന്
വറച്ചട്ടിയില്‍ വെന്ത ചെമ്മീന്‍
ആസ്വാദകരുടെ നാവില്‍ നിന്നും
കൊതി നീര്‍വീഴ്ത്തി കൊണ്ടിരിക്കുന്ന ചെമ്മീന്‍
അഭ്രാവിഷക്കാര ചരിത്രത്തിലിന്നും,
തങ്കലിപികളാല്‍ തിളങ്ങുന്നു;
അര നൂറ്റാണ്ട് പിന്നിട്ട ചെമ്മീന്‍!
അണിയറ ശില്പികള്
കാലമാം യവനികയ്ക്കുള്ളില്‍ നിന്നും,
വീണ്ടുമനുരാഗത്തിന്റെ
അനശ്വര ഗാനം പിന്നെയും, പിന്നെയും
പാടുകയായിരിക്കാം!
2. മഴയോട്
നിന്റെ വരവിനാ യെന്‍
ദാഹാര്‍ത്ത വേഴാമ്പല്‍
പാരം കേഴവേ,
നീ നിന്റെ വരവ -
വറി യി ച്ചു കൊണ്ടുള്ള
നിന്റെ തീചൂരല് വീശലുകള്‍
എന്റെ മിഴിപ്പക്ഷികളില്
അമ്പേല്ക്കുന്നു!
നിന്റെ കാര്‍ സിംഹഗര്‍ജ്ജനം
കാതുകളടപ്പിക്കുന്നു .
കാണാചര്ക്ക നൂറെറടുത്ത
നീയാം നൂലിനാല്‍ തീര്‍ത്ത
മരതകപ്പുതപ്പ്
മൂടിപ്പുതച്ചുറങ്ങാന്‍
എന്തൊ രാനന്ദം
അപാരം ഭയങ്കരം
നീയാം കണങ്ങളാല്‍
നിറഞ്ഞു കവിഞ്ഞ
മുറ്റമാം പുഴയില്‍ ഒഴുന്ന
ഞാന്‍ തീര്‍ത്ത
കടലാസ് തോണികള്‍
നിന്നോടെനിക്കുള്ള
എന്റെ ബാല്യ
സ്നേഹോപഹാരങ്ങള്‍.
3. കിലി കിലിഡും
മുറ്റം നിറയെ തണല്‍ വിരിച്ച
ഒറ്റക്കാലന് പന്തലില്‍ നിന്നും
'കിലി കിലിഡും
കാലും നീട്ടി ഇറയത്തിരുന്ന-
മുത്തശ്ശി തന്,
നാലും കൂട്ടിയരഞ്ഞ -
മുറുക്കാന്‍ ചാര്,
നീട്ടിത്തുപ്പി കൊണ്ട് പറഞ്ഞു:
'നീ യാ ഓല വലിച്ചോണ്ട് വ'
വാക്കത്തി കൊണ്ട് വെട്ടി എടുത്ത
മട നിനാല്‍ കാളവണ്ടി തീര്‍ത്ത
മുത്തശ്ശി വീണ്ടും പറഞ്ഞു:
'ഈ പൗത്തോല പോല്‍
ഒരു നാള് ഞാനും
ജീവിതമാം തെങ്ങില്‍ നിന്നും
കാലികിലിഡും! പിന്നെ ഞാന്‍
നിന്റെ മനസ്സിന്റെ മുറ്റത്ത് വെറും
മടല് കാളവണ്ടി മാത്രം
മുത്തശ്ശി തന് മൊഴി നെല്ലിക്ക -
രുചി ഇന്നുമെന്‍ ചിത്ത നാവില്‍
അറിന്നുറവയായൊഴുകുന്നു.
4. പരദൂഷണം
ആര്‍ക്കും തിരിച്ചറിയാനാകാത്ത
ആളെ മയക്കികള്തന്നാഴങ്ങള്
അളക്കാന്‍ തുനിയുന്നവരറിയുന്നതല്ലെ,
അതിനകം നിറയെ
അമേധ്യങ്ങളാണന്ന സത്യം.
ആരറിയാന്‍, എങ്ങിനെയറിയാന്‍
കൈ കൊണ്ട് മൂക്ക് പൊത്തി
മൂഡി തുറക്കാമോ?
പകല്‍ മാന്യത തന് പത്രാ -
സെന്താണന്നുള്ള സത്യത്തെ
നേരില്‍ കാണാന്‍
പാതിര നേരം
സൂര്യനുദിക്കേണ്ടി വരും!
തിരിച്ചറിവിന്റെ നീലക്കയങ്ങള്‍
മുങ്ങിക്കപ്പാനാര്ക്കാണിവിടെ സമയം!?
മുല്ല പൂവിന് മണത്താലല്ലോ
വാഴനാരിനു വില കിട്ടി.
നോട്ടിസ് പോലുള്ള
പത്രവിലാസമില്
വിലസിടും പടു 'ജാഹില്',
എല്ലില്ലാത്ത കലപ്പ തന് മുനയാല്‍
പരദൂഷണ ചാലുകള്‍ കീറി,
വിതയ്ക്കും വിത്തുകള്‍
തീക്കതിരായ് വിളയുന്നു!
സത്യമെന്ന പതിനാറിന് മുന്നില്‍
പരദൂഷണ പരുന്തിന്
ചിറകുകള് കരിഞ്ഞീടും
കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാനുള്ള
സ്വാര്‍ത്ഥ തൃഷ്ണ
നിലംപതിച്ചീടും!
5. മാത്രമാണ്
കലപ്പ തന്
മൂര്‍ഛയുള്ള ഇരുമ്പിന്
നാ വാഴ്ത്തി,
നക്കി, നുണയാന്‍,
സൗന്ദര്യപൂക്കള് പോലുള്ള
പാടങ്ങള്‍ തേടി നടക്കുന്ന -
വര്‍തന്‍ മനശ്ശുദ്ധി!
തേന്‍ കണങ്ങള്‍
നുകരാനുള്ള തൃഷ്ണ മാത്രമാണ് .
നിലം പൂട്ടലിന്റെ'
ഞെളിപിരി കൊള്ള ലിന്
മുത്തിക്കുടിപ്പിക്കല്!
മാത്രമാണ് ..
വിളക്കണഞ്ഞാല്‍ പിന്നെ,
നിറവും, സൗന്ദര്യവും
എങ്ങോ മറയുന്നു.
ഒരു മാത്ര യുടെ
സുഖത്തിനായുള്ള
വിയര്ക്കലുകള് മാത്രമാണ് .
പാടങ്ങളുടെ മഹത്വം
മറന്നു കൊണ്ടുള്ള വിളയാട്ടം
6. കര്‍ഷകരാണു ഞങ്ങള്‍
എന്തിനാണു നിങ്ങള്‍
ഞങ്ങളുടെ പിച്ച ചട്ടിയില്‍,
കയ്യിട്ട് വാരാനായ്
പിന്‍വാതിലിലൂടെ
ആട്ടിന്‍ തോലണിഞ്ഞ
ചെന്നായ്ക്കളെ പോല്‍
നുഴഞ്ഞു കയറണം.
ഞങ്ങളുടെ കറവപ്പശുവിന്റെ -
കഴുത്തില്‍ കയറിട്ടുകെട്ടി,
രക്തം വരെ യൂറ്റിക്കറക്കണം .
എല്ലും, തോലുമാക്കണം.
തുണ്ടം, തുണ്ടമാക്കി
മാംസം തൂക്കി വില്‍ക്കണം.
ചോദിക്കാനുള്ള അവകാശി -
കളാണു ഞങ്ങള്‍.
വര്‍ഗ്ഗ ബോധ -
മുള്ളവരാണു ഞങ്ങള്‍.
നീതി നടപ്പാക്കാന്‍
വിയര്പ്പിനാല്
പുഴകള്‍ തീര്‍ത്തവരാണു ഞങ്ങള്‍.
അവകാശത്തിന്റെ
കടത്തു തോണികളില്‍
യാതനകളെയും,
വേദനകളെയും കയറ്റി
തീരങ്ങളിലെത്തിക്കു-
ന്നവരാണു ഞങ്ങള്‍.
നിങ്ങളുടെ കടന്നുകയറ്റം
ഞങ്ങളുടെ കാവല്ക്കാരുടെ
കീശ വീര്‍പ്പിച്ചു കൊണ്ടാണന്നുള്ള
തിരിച്ചറിവിന്റെ ചൂട്ട് പോലും
ഇനി ഞങ്ങള്‍
നിങ്ങളുടെ കൈവശം ഭദ്രമാക്കാന്‍
ഒരു നിമിഷം പോലും
അനുവദിക്കുന്നതല്ല.
തിരിച്ചറിവിന്റെ ബോധോദയം
ഉദിച്ചു കഴിഞ്ഞിരിക്കുന്നു.
നാട്ടില്‍ അരാജകത്വങ്ങള്‍
മുളയ്ക്കാനുള്ള വിത്തുകള്‍
വിതയ്ക്കാത്ത കര്‍ഷകരാണു ഞങ്ങള്‍!
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Poem, Malayalam, Rain, Farmers, Sea, mazhayod, chemmeen, paradhooshanam, kilikilidum, mathramanu, karshakaranu njangal, malayalam poems written by a bendichal
Keywords: Poem, Malayalam, Rain, Farmers, Sea, mazhayod, chemmeen, paradhooshanam, kilikilidum, mathramanu, karshakaranu njangal, malayalam poems written by a bendichal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.