ഉരുള്‍പൊട്ടലില്‍ മരണം നാലായി

 


ഉരുള്‍പൊട്ടലില്‍ മരണം നാലായി
കോതമംഗലം: കഴിഞ്ഞ ദിവസം കടവൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി. കടവൂര്‍ താണിക്കുഴി നാരായണന്‍, വട്ടക്കാവില്‍ ഔസേപ്പ്, മധു, ലീല എന്നിവരാണ് മരിച്ചത്. മൂന്ന്‌ പേരെ കാണാതായി. ഒമ്പത് വീടുകള്‍ തകര്‍ന്നു. രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്‌. മൂന്ന്‌ പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരില്‍ ഒരാളായ കടുവാക്കുഴിയില്‍ രാജേഷിന്റെ ഒരു കാലറ്റ നിലയിലാണ്‌.

സര്‍വതും മലവെള്ളം കവര്‍ന്നെടുക്കുന്നതു കണ്ട ആഘാതത്തിലാണ് താണിക്കുഴിയില്‍ നാരായണന്‍ മരിച്ചത്. കല്ലും മണ്ണും ചെളിയും നിറഞ്ഞ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ദുസഹമായി. മഴ തുടരുന്നതുകൊണ്ട് വീണ്ടും ഉരുള്‍പൊട്ടലുണ്ടാകാനുളള സാധ്യത നാട്ടുകാരെ ആശങ്കയിലാഴ്ത്തി. മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ അപകടത്തില്‍പെട്ടവരെ രക്ഷിക്കാനുള്ളശ്രമവും പാളി. 

സംഭവമറിഞ്ഞ് ജില്ലാഭരണകൂടവും മന്ത്രിമാരും പ്രദേശത്ത് പാഞ്ഞെത്തിയത് രക്ഷാപ്രവര്‍ത്തനത്തിന് ആക്കം കൂട്ടി. ഏറെനേരം നീണ്ട തിരച്ചിലിനൊടുവില്‍ ബാക്കിയുളള മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഉരുള്‍പൊട്ടിയ പ്രദേശത്തോടു ചേര്‍ന്നുതാമസിക്കുന്നവരെ കടവൂര്‍ സ്കൂള്‍ അടക്കം ദുരിതാശ്വാസക്യാംപുകളിലേക്ക് മാറ്റി. 

ജില്ലാഭരണകൂടത്തിന്റെ അഭ്യര്‍ഥനപ്രകാരം നേവിയുട പതിനഞ്ചംഗ സംഘവും സ്ഥലത്തെത്തി. കൂടുതല്‍ പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടോ എന്നകാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Key Words: Flood, Kerala, Kothamangalam, Obituary, Rain,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia