തൃശൂര്‍: കാലവര്‍ഷത്തിന് പിറകെ തുലാവര്‍ഷവും ചതിച്ചതോടെ കേരളം വരള്‍ച്ചയിലേക്ക് നീങ്ങുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ലഭിക്കേണ്ട തുലാവര്‍ഷത്തില്‍ 31 ശതമാനം കുറവാണുണ്ടായത്. മണ്‍സൂണ്‍ കാലത്ത് 24 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഇതുവരെയുള്ള ആകെ മഴയുടെ കുറവ് 30 ശതമാനത്തോളമാകുമെന്ന് കേരള കാര്‍ഷിക സര്‍വകലാശാലാ കാലാവസ്ഥ പഠനകേന്ദ്രത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒക്ടോബര്‍ രണ്ടാം വാരം തുടങ്ങി നവംബറില്‍ അവസാനിക്കുന്ന തുലാവര്‍ഷക്കാലത്ത് ശരാശരി 445 മില്ലീമീറ്റര്‍ മഴയാണ് കിട്ടേണ്ടത്. ഈ മാസം 22 വരെ കിട്ടിയത് 291 മില്ലീമീറ്റര്‍ മഴയാണ്. ഔദ്യോഗികമായി നവംബര്‍ 30വരെയാണ് തുലാവര്‍ഷമെങ്കിലും ഇനിയുള്ള ഒരാഴ്ച കാര്യമായി മാറ്റമെന്നും ഉണ്ടാവില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അധികൃതര്‍ വ്യക്തമാക്കി.
എറണാകുളം ജില്ലയില്‍ മാത്രമാണ് തുലാവര്‍ഷം ശരാശരിയേക്കാള്‍ 10 ശതമാനം കൂടുതല്‍ ലഭിച്ചത്. കോഴിക്കോട് മൂന്ന് ശതമാനത്തിന്റെ കുറവേ ഉള്ളൂ. മറ്റു ജില്ലകളിലുണ്ടായ കുറവ് ശതമാനത്തില്‍: പത്തനംതിട്ട-51, ആലപ്പുഴ-48, ഇടുക്കി-29, കണ്ണൂര്‍-25, കാസര്‍കോട്-43, കൊല്ലം-44, കോട്ടയം-11, മലപ്പുറം-48, പാലക്കാട്-34, തിരുവനന്തപുരം-32, തൃശൂര്‍-32, വയനാട്-24.
കേരളത്തിലെ വാര്‍ഷിക വര്‍ഷപാതം 2828 മില്ലീമീറ്ററാണ്. ഇതില്‍ 70 ശതമാനവും കാലവര്‍ഷത്തിലാണ് കിട്ടുക. തുലാവര്‍ഷം 16 ശതമാനവും വേനല്‍മഴ 14 ശതമാനവുമാണ്. മണ്‍സൂണില്‍ 25 ശതമാനത്തേക്കാള്‍ മഴ കുറഞ്ഞാലാണ് കാലാവസ്ഥ വകുപ്പ് വരള്‍ച്ചാവര്‍ഷം പ്രഖ്യാപിക്കുക. എന്നിട്ടും 24 ശതമാനത്തിന്റെ കുറവുള്ള കേരളത്തെ വരള്‍ച്ചാ സംസ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയത് കര്‍ഷകരെ പ്രതികൂലമായി ബാധിക്കും.
പ്രധാനപ്പെട്ട രണ്ടുമഴക്കാലവും കൈവിട്ടതോടെ കേരളത്തെ കാത്തിരിക്കുന്നത് വരള്‍ച്ചയുടെ ദിനങ്ങളായിരിക്കും.
Keywords : Rain, Thrissur, Kozhikode, Farmers, Drought, Eranakulam, Karshika Sarvakalashala, Wayanad, Idukki, Kerala, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.