കാബൂള്‍: കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു ഗ്രാമം മണ്ണിനടിയിലായി. തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഹോബോ ബാറിക് ഗ്രാമമാണ് മണ്ണിനടിയിലായത്. സമീപത്തെ മലയിടിഞ്ഞ് ഗ്രാമത്തിന് മേല്‍ വീഴുകയായിരുന്നു. നൂറുകണക്കിന് വീടുകളാണ് മണ്ണിനടിയിലായത്.
2000 പേരെ കാണാതായതാണ് പ്രാഥമീക കണക്ക്. 300 വീടുകള്‍ മണ്ണിനടിയിലായതായി ബദക്ഷന്‍ പ്രവിശ്യ ഗവര്‍ണര്‍ ഷാ വലിയുല്ല അദീബ് പറഞ്ഞു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ഗവര്‍ണര്‍ അറിയിച്ചു. എന്നാല്‍ വേണ്ടത്ര ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
മണ്ണിടിച്ചിലുണ്ടാകുമെന്ന ഭയത്തില്‍ സമീപത്തെ ഗ്രാമത്തില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.
ഹിന്ദുകുശ്, പാമീര്‍ പര്‍വത നിരകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് ബദക്ഷന്‍ പ്രവിശ്യ. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശം ഏറ്റവും ഒറ്റപ്പെട്ട പ്രദേശങ്ങളിലൊന്നാണ്.
SUMMARY: Kabul: A landslide triggered by heavy rains buried a village on Friday in northeastern Afghanistan, leaving as many as 2,000 people missing, a top official said.
Keywords: Badakshan province, Governor, Shah Waliullah Adeeb, Afghanistan, More than, 2,000 people, Hobo Barik,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.