Pakistan floods | പാകിസ്താനില്‍ വന്‍ നാശം വിതച്ച് മഹാപ്രളയം; മരണം 982 ആയി; രാജ്യത്തെ 7ല്‍ ഒരാളെ ദുരിതം ബാധിച്ചു; മിക്കയിടങ്ങളും വെള്ളത്തിനടിയില്‍; 57 ലക്ഷത്തോളം ആളുകള്‍ക്ക് ഭക്ഷണം പോലുമില്ല; സൈന്യത്തെ വിന്യസിക്കാന്‍ സര്‍കാര്‍

 


ഇസ്ലാമാബാദ്: (www.kvartha.com) ദിവസങ്ങളായി തുടരുന്ന മഹാ പ്രളയത്തില്‍ പാകിസ്താന്‍ വിറയ്ക്കുന്നു. നാഷനല്‍ ഡിസാസ്റ്റര്‍ മാനജ്മെന്റ് അതോറിറ്റിയുടെ (NDMA) കണക്കുകള്‍ പ്രകാരം ഇതുവരെ 982 പേര്‍ വെള്ളപ്പൊക്കത്തില്‍ മരിക്കുകയും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45 മരണങ്ങള്‍ റിപോര്‍ട് ചെയ്യുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,456 പേര്‍ക്ക് കൂടി പരിക്കേറ്റതായും എന്‍ഡിഎംഎ അറിയിച്ചു. എന്നിരുന്നാലും, അനൗദ്യോഗിക വൃത്തങ്ങള്‍ പറയുന്നത് അനുസരിച്ച്, വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം ഔദ്യോഗിക കണക്കിനേക്കാള്‍ വളരെ കൂടുതലാണ്. ഒരു ദശാബ്ദത്തിലേറെയായി ഇത്തരമൊരു വെള്ളപ്പൊക്ക സാഹചര്യം ഉണ്ടായിട്ടില്ലെന്നും സായുധ സേനയെ വിന്യസിക്കുമെന്നും ആഭ്യന്തര മന്ത്രി റാണ സനാഉല്ല പറഞ്ഞു.
                  
Pakistan floods | പാകിസ്താനില്‍ വന്‍ നാശം വിതച്ച് മഹാപ്രളയം; മരണം 982 ആയി; രാജ്യത്തെ 7ല്‍ ഒരാളെ ദുരിതം ബാധിച്ചു; മിക്കയിടങ്ങളും വെള്ളത്തിനടിയില്‍; 57 ലക്ഷത്തോളം ആളുകള്‍ക്ക് ഭക്ഷണം പോലുമില്ല; സൈന്യത്തെ വിന്യസിക്കാന്‍ സര്‍കാര്‍

രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി സൈന്യത്തെ ഏര്‍പാടാക്കാന്‍ പാകിസ്താന്‍ സര്‍കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഭരണഘടനയുടെ ആര്‍ടികിള്‍ 245 പ്രകാരമാണ് സൈന്യത്തെ നിയോഗിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ പാകിസ്താനില്‍ ഉണ്ടായ ഏറ്റവും വലിയ പ്രളയമാണിത്. ഇത് ഏഴ് പാകിസ്താനികളില്‍ ഒരാളെ അതായത് 330 ദശലക്ഷം ആളുകളെ ബാധിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു, എന്‍ഡിഎംഎയുടെ കണക്കനുസരിച്ച് 3161 കിലോമീറ്റര്‍ റോഡുകള്‍ തകര്‍ന്നു, 149 പാലങ്ങള്‍ ഒലിച്ചുപോയി, 6,82,139 വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നിട്ടുണ്ട്. പാകിസ്താന്റെ പകുതിയോളം വെള്ളത്തിനടിയിലാണ്. 110 ജില്ലകളിലായി 57 ലക്ഷത്തിലധികം ആളുകള്‍ പാര്‍പ്പിടവും ഭക്ഷണവുമില്ലാതെ കഴിയുന്നു. സിന്ധ്, ബലൂചിസ്താന്‍ എന്നിവിടങ്ങളെയാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്, പാകിസ്താന്‍ റെയില്‍വേ പലയിടത്തും സര്‍വീസുകള്‍ നിര്‍ത്തിവച്ചു. പരിസ്ഥിതി മന്ത്രി ഷെറി റഹ്മാന്‍ പറയുന്നതനുസരിച്ച്, രാജ്യത്ത് എല്ലാ വര്‍ഷവും സാധാരണയാണ് മൂന്ന് മുതല്‍ നാല് വരെ മഴക്കാലങ്ങളാണ് ഉണ്ടാവാറ്. എന്നാല്‍ ഇത്തവണ എട്ട് റൗണ്ട് മണ്‍സൂണ്‍ എത്തി. ഇനിയും കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നു.


പ്രധാനമന്ത്രി ശഹബാസ് ശരീഫ് അംബാസഡര്‍മാര്‍, ഹൈകമീഷണര്‍മാര്‍, മറ്റ് നയതന്ത്രജ്ഞര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും രാജ്യത്തെ ഗുരുതരമായ വെള്ളപ്പൊക്ക സാഹചര്യത്തെക്കുറിച്ച് അവരെ അറിയിക്കുകയും ചെയ്തു. ഓസ്ട്രേലിയ, കാനഡ, ചൈന, ജപാന്‍, കുവൈറ്റ്, യുഎഇ, തുര്‍കി, ദക്ഷിണ കൊറിയ, യുഎസ്എ, ജര്‍മനി, ബഹ്റൈന്‍, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ഒമാന്‍, ഖത്വര്‍, യുകെ, സഊദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

Keywords: #Pakistan Flood,  Latest-News, World, Pakistan, Top-Headlines, Flood, Rain, Video, Weather, Building Collapse, Death, Food, Pakistan flood 2022, Pakistan floods death toll nearing 1,000, say officials.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia