മലിന്‍ ദുരന്തം: 70 മൃതദേഹങ്ങള്‍ കണ്ടെടുത്തു

 


പൂനെ: (www.kvartha.com 02.08.2014) മലിന്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട 29 പേരുടെ മൃതദേഹങ്ങള്‍ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 70 ആയി. ഇനിയും നൂറിലേറെപേര്‍ മണ്ണിനടിയിലുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കനത്ത മഴയിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ദുരന്തമുണ്ടായി മൂന്ന് ദിവസം പിന്നിട്ടതോടെ മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണ്. മാസ്‌ക്കുകള്‍ ധരിച്ചാണ് ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. കണ്ടെടുത്ത മൃതദേഹങ്ങളില്‍ 28 പുരുഷന്മാരും 32 സ്ത്രീകളും 10 കുട്ടികളും ഉള്‍പ്പെടും.

മലിന്‍ ദുരന്തം: 70 മൃതദേഹങ്ങള്‍ കണ്ടെടുത്തുഅതേസമയം കണ്ടെടുത്ത മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌ക്കരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

SUMMARY: Pune: As hopes of finding more survivors are receding, rescuers dug out 29 more bodies since last night as the toll in the Malin landslide disaster rose to 70 late Friday evening.

Keywords: Maharashtra, Pune, Malin, Death toll, Pune landslide


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia