Heavy Rain | സംസ്ഥാനത്ത് മഴ ശക്തമാകും; 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത
Oct 14, 2022, 18:21 IST
തിരുവനന്തപുരം : (www.kvartha.com) സംസ്ഥാനത്ത് പരക്കെ പെയ്ത മഴ അടുത്ത ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മലയോരമേഖലകളിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പ്. നേരത്തെയുണ്ടായിരുന്ന ഓറന്‍ജ് ജാഗ്രത പിന്‍വലിച്ചെങ്കിലും ഏഴു ജില്ലകളില്‍ മഞ്ഞ ജാഗ്രത തുടരും.
കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ ജാഗ്രത. ആന്‍ഡമാന്‍ കടലിലും ബംഗാള്‍ ഉള്‍കടലിലും അറബിക്കടലിലും രൂപപ്പെട്ട ചക്രവാതച്ചുഴികളാണ് ഇപ്പോള്‍ കേരളത്തില്‍ ലഭിക്കുന്ന മഴക്ക് കാരണം. അടുത്ത ദിവസങ്ങളില്‍ മഴ കൂടുതല്‍ കനക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 12 ജില്ലകളില്‍ മഞ്ഞ ജാഗ്രതയാണ്.
Keywords: Rain will be heavy in Kerala; Yellow alert in 7 districts, Thiruvananthapuram, News, Rain, Warning, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.