Baby in Basket | യഥാര്‍ഥ ബാഹുബലി! പ്രളയബാധിതമായ പ്രദേശത്ത് നിന്ന് രക്ഷപ്പെടാനായി 3 മാസം പ്രായമുള്ള കുഞ്ഞിനെ കൊട്ടയിലാക്കി ചുമന്ന് വെള്ളത്തിലൂടെ നടന്ന് പോകുന്ന യുവാവിന്റെ വീഡിയോ വൈറല്‍

 


പെഡപള്ളി: (www.kvartha.com) തോരാതെ പെയ്യുന്ന മഴയും വെള്ളപ്പൊക്കവും തെലങ്കാനയുടെ ചില ഭാഗങ്ങളില്‍ നാശം വിതയ്ക്കുന്നതിനിടെ ജനങ്ങള്‍ നാടും വീടും വിട്ട് സുരക്ഷിത മേഖലകളിലേക്ക് നീങ്ങുകയാണ്. പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുമ്പോള്‍ നാടകീയമായ ദൃശ്യങ്ങളാണ് കാണുന്നത്. ദുരിതമേഖലയില്‍ കണ്ട, സൂപര്‍ഹിറ്റ് ചിത്രം ബാഹുബലിയിലെ ഒരു രംഗത്തോട് സാമ്യമുള്ള സംഭവം വൈറലായിരിക്കുകയാണ്. ഒരാള്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കുട്ടയിലാക്കി, അതും തലയില്‍ ചുമന്ന് കഴുത്തോളം വെള്ളത്തിലൂടെ നടന്ന് പോകുന്നത് വീഡിയോയില്‍ കാണാം. മകനും ഭാര്യയും ഒപ്പമുണ്ട്.
            
Baby in Basket | യഥാര്‍ഥ ബാഹുബലി! പ്രളയബാധിതമായ പ്രദേശത്ത് നിന്ന് രക്ഷപ്പെടാനായി 3 മാസം പ്രായമുള്ള കുഞ്ഞിനെ കൊട്ടയിലാക്കി ചുമന്ന് വെള്ളത്തിലൂടെ നടന്ന് പോകുന്ന യുവാവിന്റെ വീഡിയോ വൈറല്‍

നേരത്തെ, മഞ്ചേരിയല്‍ ജില്ലയില്‍ ഹെലികോപ്റ്ററില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ നാടകീയ ദൃശ്യങ്ങളും വൈറലായിരുന്നു. ഗോദാവരി നദിയില്‍ വാഹനത്തിനു മുകളില്‍ കുടുങ്ങിയ രണ്ടുപേരെ എന്‍ഡിആര്‍എഫ് സംഘം ഹെലികോപ്ടറിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. നിരവധി ഗ്രാമങ്ങളും ചില പട്ടണങ്ങളും വെള്ളത്തിനടിയിലായി. വടക്കന്‍ തെലങ്കാന മേഖലയില്‍ കനത്ത മഴയില്‍ ജനം നട്ടംതിരിയുകയാണ്.

ആദിലാബാദ്, നിര്‍മല്‍, കൊമരം ഭീം ആസിഫാബാദ്, മഞ്ചേരിയല്‍, ജഗ്തിയാല്‍ എന്നീ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ നാശമുണ്ടായി. ഗ്രാമങ്ങളിലും പട്ടണങ്ങളുടെ ചില ഭാഗങ്ങളിലും വെള്ളം കയറിയതോടെ നൂറുകണക്കിന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കനത്ത മഴയും വെള്ളപ്പൊക്കവും വീടുകള്‍ തകരുന്നതിനും വൈദ്യുതി വിതരണം തസപ്പെടുന്നതിനും വ്യാപകമായ കൃഷിനാശത്തിനും കാരണമായിട്ടുണ്ട്.

Keywords:  Latest-News, National, Telangana, Video, Viral, Top-Headlines, Flood, Rain, Baby, Building Collapse, Flood-Hit Manthani, Real-Life Baahubali? Man Carries 3-Month-Old Baby in Basket in Flood-Hit Manthani | Watch.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia