RTO action | 'സ്വകാര്യ ബസ് ജീവനക്കാർ മഴയത്ത് വിദ്യാർഥികളെ പുറത്തുനിർത്തി'; ആർടിഒ കേസെടുത്തു; ഉടമയ്ക്ക് പിഴ ചുമത്തി
Oct 7, 2022, 15:23 IST
കണ്ണൂർ: (www.kvartha.com) കനത്ത മഴയത്ത് വിദ്യാർഥികളെ ബസിൽ കയറ്റാതെ ബസിന്റെ വാതിൽക്കൽ നിർത്തിയെന്ന പരാതിയിൽ സ്വകാര്യ ബസിനെതിരെ മോടോർ വാഹന വകുപ്പ് കേസെടുത്തു. ബസ് ഉടമയ്ക്കെതിരെ 9500 രൂപ പിഴയീടാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ തലശേരി ബസ് സ്റ്റാൻഡിലാണ് സംഭവം. കണ്ണൂർ-കോഴിക്കോട് റൂടിൽ സർവീസ് നടത്തുന്ന ബസിലെ കൻഡക്ടർ, ഡ്രൈവർ എന്നിവരുടെ ലൈസൻസ് താത്‌കാലികമായി റദ്ദാക്കാൻ തലശേരി മോടോർ വാഹന വകുപ്പ് നടപടി തുടങ്ങി.
മഴപെയ്യുമ്പോൾ വിദ്യാർഥികളെ ബസിന്റെ വാതിലിന് മുന്നിൽ നിർത്തിയ ചിത്രം സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനെത്തുടർന്നാണ് മോടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. തലശേരി പൊലീസ് വ്യാഴാഴ്ച വൈകിട്ട് ബസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ എസ്എഫ്ഐ തലശേരി ഏരിയാ കമിറ്റി പ്രതിഷേധിച്ചു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധമാർച് നടത്തി.
Keywords: RTO action against bus owner, Kerala,Kannur,News,Top-Headlines,Students, Rain, Case, Fine, Bustand, Regional Transport Office.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.