Schools closed | മഴയിൽ നനഞ്ഞ് സ്‌കൂളുകളിൽ എത്തിയപ്പോൾ അപ്രതീക്ഷിത അവധി; പെരുവഴിയിലായി വിദ്യാർഥികൾ
Jul 11, 2022, 15:46 IST
കണ്ണൂർ: (www.kvartha.com) മഴയിൽ നനഞ്ഞ് വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും മുഴുവൻ സ്കൂളിൽ എത്തിയതിന് പിറകെ അപ്രതീക്ഷിതമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധികൃതർ അവധി പ്രഖ്യാപിച്ചത് ആയിരക്കണക്കിന് വിദ്യാർഥികളെ വെട്ടിലാക്കി. അപ്രതീക്ഷിതമായി അവധിയിൽ വലഞ്ഞ് സ്കൂൾ അധികൃതർ പെരുവഴിയിലായി. കനത്ത മഴയെ തുടര്‍ന്ന് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചതായി തളിപ്പറമ്പ് ഡിഇഒ-ഇന്‍-ചാര്‍ജ് കെവി ആശാലതയാണ് അറിയിച്ചത്.
സ്കൂളിൽ കുട്ടികളും അധ്യാപകരും എത്തിയത് പിറകെ പ്രഖ്യാപിച്ച അവധി പ്രഖ്യാപനം വിദ്യാർഥികളെയും സ്കൂൾ അധികാരികളെയും വിഷമവൃത്തത്തിലാക്കി. എല്ലാവരും വളരെ കഷ്ടപ്പെട്ടാണ് ഈ മഴയിൽ സ്കൂളിൽ എത്തിയത്. ചില സ്കൂൾ അധികൃതർ അവധി അറിയാതെ ഉച്ചഭക്ഷണം തയ്യാറാക്കാൻ ആരംഭിക്കുകയും ചെയ്തു. വൈകി വന്ന അവധി പ്രഖ്യാപനം മൂലം ഇവ എന്ത് ചെയ്യണമെന്ന വിഷമവൃത്തത്തിലാണ് ഇവർ. രക്ഷിതാക്കൾ പലരും ജോലിക്കു പോകും മുമ്പ് സ്കൂളിൽ എത്തിച്ച വിദ്യാർഥികൾക്ക് എങ്ങനെ തിരിച്ചു പോകും എന്നും അറിയാത്ത സ്ഥിതിയായിരുന്നു.
ഒരാലോചനയും കൂടാതെ വിദ്യാഭ്യാസ അധികാരികളുടെ ഇത്തരത്തിലുള്ള അവധി പ്രഖ്യാപനം യഥാർഥത്തിൽ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്.
< !- START disable copy paste -->

Keywords: Schools closed unexpectedly; Students distressed, Kerala, Kannur, Top-Headlines, School, Rain, Closed, Latest-News, Students.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.