മിന്നല്‍ പ്രളയം; ജര്‍മനിയില്‍ വീടുകള്‍ തകര്‍ന്ന് 6 മരണം, നിരവധി പേരെ കാണാതായി

 


ബെര്‍ലിന്‍: (www.kvartha.com 15.07.2021) പശ്ചിമ ജര്‍മനിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വീടുകള്‍ തകര്‍ന്ന് ആറു മരണം. നിരവധി പേരെ കാണാതായി. രാജ്യത്ത് രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയും കാറ്റും നാശം വിതക്കുകയാണ്. പശ്ചിമ, മധ്യ മേഖലകളില്‍ പ്രളയം തുടരുകയാണ്.

മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് മേല്‍ക്കൂരയില്‍ അഭയം തേടിയ പലരെയുമായി വീട് തകര്‍ന്ന് ഒലിച്ചുപോകുകയായിരുന്നു. പുഴയുടെ തീരത്തുള്ള വീടുകളാണ് ദുരന്തത്തിനിരയായത്. മേഖലയില്‍ സര്‍കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

മിന്നല്‍ പ്രളയം; ജര്‍മനിയില്‍ വീടുകള്‍ തകര്‍ന്ന് 6 മരണം, നിരവധി പേരെ കാണാതായി

Keywords:  News, World, Death, Missing, Rain, House, Six Dead, 30 Missing In Germany As Houses Collapse In Floods
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia