Weather | സംസ്ഥാനം കടുത്ത വരള്‍ചയിലേക്ക്; അടുത്ത 2 മാസത്തേക്ക് മഴയുണ്ടാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്

 


തിരുവനന്തപുരം: (www.kvartha.com) വരുന്ന രണ്ട് മാസവും കേരളത്തില്‍ കാര്യമായി മഴ ലഭിക്കില്ലെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍. ജൂണ്‍ മാസം മുതല്‍ കഴിഞ്ഞദിവസം വരെ സംസ്ഥാനത്ത് 44 ശതമാനം കുറവ് മഴയാണ് ലഭിച്ചതെന്നും, ഈ മാസം കഴിയുന്നതോടെ 60 ശതമാനം കുറയാനാണ് സാധ്യതയെന്നും അധികൃതര്‍ പറഞ്ഞു. 155.6 സെന്റിമീറ്റര്‍ മഴ ലഭിക്കേണ്ടതിന് പകരം കഴിഞ്ഞ ദിവസം വരെ 87.7 സെന്റിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. 

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്നത് ഓഗസ്റ്റ് മാസത്തിലാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഓഗസ്റ്റ് പകുതിയായിട്ടും ലഭിക്കേണ്ട മഴയുടെ 10 ശതമാനം മഴ മാത്രമാണ് ലഭിച്ചത്. ഇങ്ങനെ പോയാല്‍ 2016 നേക്കാള്‍ വലിയ വരള്‍ച സംസ്ഥാനം നേരിടേണ്ടി വന്നേക്കാം എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ജൂണ്‍ മാസം മുതല്‍ സെപ്തംബര്‍ മാസം വരെ ഏകദേശം 201.86 സെന്റിമീറ്റര്‍ മഴയാണ് ലഭിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 173.6 സെന്റിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ഇത്തവണ അത്രപ്പോലും മഴ ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഇങ്ങനെ തുടര്‍ന്നാല്‍ സംസ്ഥാനം കടുത്ത വരള്‍ചയിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ കെ രാജീവന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, സെപ്തംബറില്‍ കേരളത്തില്‍ പതിവില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ കൂട്ടായ്മയായ 'മെറ്റ്ബീറ്റ് വെതര്‍' പ്രവചിക്കുന്നത്.

Weather | സംസ്ഥാനം കടുത്ത വരള്‍ചയിലേക്ക്; അടുത്ത 2 മാസത്തേക്ക് മഴയുണ്ടാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്



Keywords: News, Kerala, Kerala-News, Weather, Weather-News, Severe Drought, Warning, June, August, September, Highest, Management, Department, Rainfall, Normal, State heading for severe drought: Meteorologists warn of no rain for next two months.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia