Flood | കനത്ത മഴ: ചെന്നൈയില്‍ വെള്ളപ്പൊക്ക ഭീഷണി; നടന്‍ രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം കയറി 

 
Chennai hit by torrential rains
Chennai hit by torrential rains

Photo Credit: X/R Prasanna

● വെള്ളം പമ്പ് ചെയ്ത് കളയുന്നു.
● പലയിടത്തും അവശ്യ സേവനങ്ങള്‍ തടസ്സപ്പെട്ടു. 
● 4 എക്‌സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കി.
● ചില ആഭ്യന്തര വിമാനങ്ങളും റദ്ദ് ചെയ്തു.

ചെന്നൈ: (KVARTHA) തമിഴ്‌നാട്ടില്‍ രണ്ട് ദിവസമായി നിര്‍ത്താതെ പെയ്യുന്ന ശക്തമായ മഴയില്‍ വിവിധയിടങ്ങള്‍ വെള്ളത്തിലായി. കനത്ത മഴയില്‍ ചെന്നൈയിലും പരിസര ജില്ലകളിലും വെള്ളപ്പൊക്കവും ഗതാഗത തടസ്സവും ഉണ്ടായി. ചെന്നൈ, ബെംഗ്‌ളൂറു നഗരങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. പലയിടത്തും അവശ്യ സേവനങ്ങള്‍ തടസ്സപ്പെട്ടു. 

കനത്തമഴയില്‍ ചെന്നൈയില്‍ ട്രെയിന്‍ ഗതാഗതവും താറുമാറായി. ട്രാക്കില്‍ വെള്ളം കയറിയതോടെ ദക്ഷിണ റെയില്‍വേ 4 എക്‌സ്പ്രസ് ട്രെയിനുകള്‍ റദ്ദ് ചെയ്തു. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ വിമാനനത്താവള പ്രവര്‍ത്തനത്തെയും ബാധിച്ചു. ഇതോടെ ചില ആഭ്യന്തര വിമാനങ്ങളും റദ്ദ് ചെയ്തിട്ടുണ്ട്. 

അതിനിടെ, നടന്‍ രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം ഉയര്‍ന്നു. പോയസ് ഗാര്‍ഡനിലെ നടന്റെ ആഡംബര വില്ലയ്ക്ക് ചുറ്റുമാണ് വെള്ളം കയറിയത്. കനത്ത മഴയില്‍ നഗരത്തിലെ ഡ്രൈനേജ് സംവിധാനം തകര്‍ന്നതാണ് വെള്ളം ഉയരാന്‍ കാരണമായത്. രജനീകാന്തിന്റെ വീടിന് ചുറ്റുമുള്ള വെള്ളം പമ്പ് ചെയ്ത് കളയാനുള്ള നടപടികള്‍ ആരംഭിച്ചു. 2023ലെ മൈക്കൗണ്ട് ചുഴലിക്കാറ്റിന്റെ സമയത്തും രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം ഉയര്‍ന്നിരുന്നു. 

ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചതിനാല്‍, ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ ബുധനാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധിയിലാണ്. അടുത്ത രണ്ടു ദിവസത്തേക്ക് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളിലും കനത്ത മഴയാണ്.

#ChennaiFloods #India #TamilNadu #ClimateChange #NaturalDisaster #Rajinikanth #Rain #Rescue

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia