Dinesh Karthik | ടി20 ലോകകപ്: മത്സരത്തിനിടെ കാര്‍ത്തികിന് പരിക്ക്; ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പങ്കെടുക്കുന്നത് സംശയം; യുവതാരം ഋഷഭ് പന്ത് ഇറങ്ങിയേക്കും
Nov 1, 2022, 11:15 IST
അഡ്ലെയ്ഡ്: (www.kvartha.com) ട്വന്റി20 ലോകകപ് സൂപര്‍ 12 റൗന്‍ഡില്‍ അടുത്ത ദിവസം ഇന്‍ഡ്യ ബംഗ്ലാദേശിനെ നേരിടാനിറങ്ങും. ഇന്‍ഡ്യയുടെ അടുത്ത മത്സരത്തില്‍ ദക്ഷിണാഫ്രികയ്ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ് പുറത്ത് പോയ വികറ്റ് കീപര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക് കളിച്ചേക്കില്ല.
പേശിവലിവ് അനുഭവപ്പെട്ട കാര്‍ത്തിക് ബുധനാഴ്ച ബംഗ്ലദേശിനെതിരായ മത്സരത്തില്‍ ഇറങ്ങുന്ന കാര്യം സംശയമാണെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട് ചെയ്തു. ദക്ഷിണാഫ്രികയ്ക്കെതിരായ മത്സരത്തിനിടെയാണ് ദിനേഷ് കാര്‍ത്തികിന് പരിക്കേറ്റത്. വേദനയെ തുടര്‍ന്ന് താരം ഗ്രൗന്‍ഡ് വിട്ടിരുന്നു. 16-ാം ഓവര്‍ മുതല്‍ പകരക്കാരനായെത്തിയ ഋഷഭ് പന്താണ് ദക്ഷിണാഫ്രികയ്ക്കെതിരെ വികറ്റ് കീപറായത്. ഓസ്ട്രേലിയയിലെ കാലാവസ്ഥയാണ് ദിനേഷ് കാര്‍ത്തികിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് വിവരം.
ട്വന്റി20 ലോകകപില്‍ ബാറ്ററെന്ന നിലയില്‍ മികച്ച പ്രകടനം നടത്താന്‍ ദിനേഷ് കാര്‍ത്തികിന് ഇതുവരെ സാധിച്ചിട്ടില്ല. പാകിസ്താനെതിരായ ആദ്യ പോരാട്ടത്തില്‍ കാര്‍ത്തിക് ഒരു റന്‍സ് മാത്രമാണ് നേടിയത്. ദക്ഷിണാഫ്രികയ്ക്കെതിരെ 15 പന്തുകള്‍ നേരിട്ട താരം ആറ് റന്സെടുത്തു. നെതര്‍ലന്‍ഡ്സിനെതിരായ കളിയില്‍ ബാറ്റിങ്ങിന് അവസരവും ലഭിച്ചില്ല. അതേസമയം, ദിനേഷ് കാര്‍ത്തിക് കളിച്ചില്ലെങ്കില്‍ യുവതാരം ഋഷഭ് പന്ത് ബംഗ്ലാദേശിനെതിരെ വികറ്റ് കീപറാകും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.