രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുമ്പോള്‍ പത്തോളം കിണറുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു

 



കൊല്ലം: (www.kvartha.com 21.04.2020) രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്ത് കിണറുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. ചാത്തന്നൂര്‍ താഴം കുരയില്‍വിളയിലെ പത്തോളം വീടുകളിലെ കിണറുകളിലാണ് വെള്ളം പൊങ്ങിയത്. രാവിലെയാണ് വീട്ടുകാര്‍ വെള്ളം ഉയര്‍ന്നതായി കണ്ടത്. പ്രദേശത്തെ നിരവധി വീടുകളിലെ കിണറുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

ഈ പരിസരത്തുള്ള ചരുവിള വീട്ടില്‍ സുകുമാരന്റെ കിണര്‍ വെള്ളം നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്ന അവസ്ഥയിലാണ്. മറ്റ് കിണറുകളിലും അഞ്ച് മുതല്‍ പത്ത് അടിവരെ ഉയര്‍ന്നു. 35 മുതല്‍ 60 അടി വരെ താഴ്ചയുള്ള കിണറുകളാണ് ഇവ.

രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുമ്പോള്‍ പത്തോളം കിണറുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു

മഴക്കാലത്ത് പോലും വെള്ളം ഇവിടെ മുപ്പത് അടിയില്‍ മുകളില്‍ പൊങ്ങിയിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊടുംചൂടുള്ള സമയമായിട്ടും അടുത്തെങ്ങും തോടുകളോ കനാലുകളോ ഇല്ലാഞ്ഞിട്ടും വെള്ളം പൊങ്ങിയതില്‍ ആശങ്കയിലാണ് വീട്ടുകാര്‍.

ഗ്രാമപഞ്ചായത്ത് അംഗം സുനിതാ മഹേശ്വരന്‍ സ്ഥലത്തെത്തി വില്ലേജ് അധികൃതരുമായും ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ടു. അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുമെന്ന് അറിയിച്ചു.

Keywords:  News, Kerala, Kollam, Well, Water, Family, Rain, The water in the wells rises gradually
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia