Shutters To Open | മഴ സാധ്യത; പരപ്പാര്‍ ഡാമിന്റെ ഷടറുകള്‍ 6ന് രാവിലെ ഉയര്‍ത്തും

 


കൊല്ലം: (www.kvartha.com) വൃഷ്ടി പ്രദേശത്ത് മഴ സാധ്യത ഉള്ളതിനാല്‍ തെന്മല പരപ്പാര്‍ ഡാമിന്റെ ഷടറുകള്‍ (Shutters) സെപ്തംബര്‍ ആറിന് രാവിലെ 11 മണിക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചു. ആദ്യം അഞ്ച് സെന്റീമീറ്ററാണ് ഉയര്‍ത്തുക. തുടര്‍ന്ന് ഘട്ടം ഘട്ടമായി 20 സെന്റീമീറ്റര്‍ വരെ ഷടര്‍ ഉയര്‍ത്തും.

കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. അതേസമയം ഉത്രാട ദിനമായ ഏഴാം തീയതി സംസ്ഥാനത്തെ 12 ജില്ലകളില്‍ മഴ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ ഉത്രാട ദിനത്തില്‍ മഞ്ഞ ജാഗ്രതയായിരിക്കും.

Shutters To Open | മഴ സാധ്യത; പരപ്പാര്‍ ഡാമിന്റെ ഷടറുകള്‍ 6ന് രാവിലെ ഉയര്‍ത്തും

അതേസമയം മഴ സാഹചര്യം മാറിയതോടെ ശനിയാഴ്ച മഞ്ഞ ജാഗ്രതകള്‍ പിന്‍വലിച്ചു. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മാത്രമാണ് മഞ്ഞ ജാഗ്രതയുള്ളത്.

Keywords: Kollam, News, Kerala, Rain, Dam, Thenmala Parappar dam will open on September 6. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia