റോഡിന്റെ ഒരു വശത്തുകൂടി വരികയായിരുന്ന ട്രക് പെട്ടെന്ന് താഴേക്ക്; ശക്തമായ മഴയില്‍ വലിയ ഗര്‍ത്തത്തിലേക്ക് വാഹനം വീഴുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്ത്

 



ന്യൂഡെല്‍ഹി: (www.kvartha.com 21.05.2021) ശക്തമായ മഴയില്‍ റോഡിന്റെ ഒരു വശത്തുകൂടി വരികയായിരുന്ന ട്രക് വലിയ ഗര്‍ത്തത്തിലേക്ക് വാഹനം വീഴുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്ത്. തെക്കുപടിഞ്ഞാറന്‍ ഡെല്‍ഹിയിലെ നജാഫ്ഗഡ് റോഡില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. മഴ കനത്തതാണ് അപകടത്തിന് കാരണം. 

റോഡിന്റെ ഒരു വശത്തുകൂടി വരികയായിരുന്ന ട്രക് പെട്ടെന്ന് താഴേക്ക്; ശക്തമായ മഴയില്‍ വലിയ ഗര്‍ത്തത്തിലേക്ക് വാഹനം വീഴുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്ത്


മെട്രോ നിര്‍മാണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ റോഡില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരുന്നു. പതുക്കെ റോഡിലൂടെ വരികയായിരുന്ന ട്രക് സമീപത്തെ വലിയ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ വാഹനം പൂര്‍ണമായും കുഴിയില്‍ അകപ്പെട്ടു. അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. റോഡിന്റെ വശത്ത് നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നതും വിഡിയോയില്‍ കാണാം.

Keywords:  News, National, India, New Delhi, Rain, Vehicles, Video, Accident, Truck falls into caved road following heavy rainfall in Delhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia