കോതമംഗലത്ത് ഉരുള്‍പൊട്ടലില്‍ രണ്ട് മരണം; ആറ് പേരെ കാണാതായി

 


കോതമംഗലത്ത് ഉരുള്‍പൊട്ടലില്‍ രണ്ട് മരണം; ആറ് പേരെ കാണാതായി
കോതമംഗലം: കോതമംഗലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ മരിച്ചു. ആറ് പേരെ കാണാതായി. കടവൂര്‍ താണിക്കുഴി നാരായണനും വട്ടക്കാവില്‍ ഔസേപ്പുമാണ് മരിച്ചത്. ഉരുള്‍പൊട്ടലില്‍ ഏഴ് വീടുകള്‍ ഒലിച്ചുപോയി. മൂന്നുപേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. നാലുകുടുംബങ്ങളില്‍പെട്ട ആറുപേരെയാണ് കാണാതായത്. ദുരന്തം കണ്ടുനിന്ന ഒരാള്‍ ഹൃദായാഘാതംമൂലം മരിച്ചു. താണകുഴിയില്‍ നാരായണന്‍, യൂസഫ് എന്നിവരുടെ മൃതദേഹങ്ങളാണ്‌ കണ്ടെടുത്തത്.

കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്‌. എന്നാല്‍ ശക്തമായ മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയാണ്‌. മണിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അല്‍പ്പസമയത്തിനകം ഡാം തുറന്നുവിടുമെന്ന്‌ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പ്രദേശത്ത് വീണ്ടും ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ ത്തുടര്‍ന്ന്‌ പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്‌./ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തേയ്ക്ക് തിരിച്ചു. എറണാകുളം ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ കോതമംഗലം ടൗണില്‍നിന്ന് ഇരുപത്തഞ്ചുകിലോമീറ്ററോളം ദൂരെയാണ് ഉരുള്‍പൊട്ടിയ പ്രദേശം. ജില്ലാ ഭരണകൂടം രക്ഷാപ്രവര്‍ത്തനത്തിന് നേവിയുടെ സഹായം തേടിയിട്ടുണ്ട്

Key Words: Kerala, Rain, Kothamangalam, Obituary,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia