Winter Season | യുഎഇയില്‍ ഡിസംബര്‍ 22ഓടെ ശീതകാലത്തിന് തുടക്കമാകും; മാര്‍ച് വരെ അതിശൈത്യം
Dec 19, 2022, 11:18 IST
അബൂദബി: (www.kvartha.com) യുഎഇ അതിശൈത്യത്തിലേക്ക് കടക്കുന്നു. ഡിസംബര്‍ 22ഓടെ ശീതകാലത്തിന് തുടക്കമാകും. 22ഓടെ യുഎഇയില്‍ ശൈത്യകാലം ആരംഭിക്കുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജന്‍സിയായ ഡബ്‌ള്യുഎഎംന് നല്‍കിയ പ്രസ്താവനയില്‍ അറബ് ഫെഡറേഷന്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് സ്പേസ് സയന്‍സസിലെ അംഗവും എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. 2023 മാര്‍ച് 20 വരെ അതിശൈത്യം തുടരുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി റിപോര്‍ട് ചെയ്തു.
ശൈത്യകാലത്തിന്റെ തുടക്കത്തില്‍ താപനില ശരാശരി 12 ഡിഗ്രിയും പരമാവധി 25 ഡിഗ്രിയും ഉയരും. ഫെബ്രുവരി പകുതിയോടെ, താപനില ശരാശരി 15- 28 ഡിഗ്രി ഉയരും. സീസണിന്റെ അവസാനത്തോടെ താപനില വീണ്ടും ഉയരുകയും 32 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുകയും ചെയ്യും. ജനുവരി ആദ്യം മുതല്‍ ഫെബ്രുവരി അവസാനം വരെ ശക്തമായ കാറ്റ് വീശിയേക്കും. ഈ സമയത്ത് കടല്‍ പ്രക്ഷഭുബ്ധമാകും. ശരാശരി 80 മിലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വര്‍ഷത്തിലെ മൊത്തം മഴയെക്കാള്‍ 75% കൂടുതലായിരിക്കും.
യുഎഇയില്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 21, 22 തീയതികളിലായിരിക്കും ശൈത്യകാലത്തിന് തുടക്കം. അറേബ്യന്‍ പെനിന്‍സുല മേഖലയില്‍ ഈ സമയത്ത് ശൈത്യകാലം അതിന്റെ ഉച്ചസ്ഥായിയിലെത്തും. പ്രത്യേകിച്ച് ഡിസംബര്‍ പകുതി മുതല്‍ ഫെബ്രുവരി പകുതി വരെ. തീരപ്രദേശങ്ങളില്‍ കുറഞ്ഞ താപനില 15 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയും മരുഭൂമിയിലും പര്‍വതപ്രദേശങ്ങളിലും 10 ഡിഗ്രി സെല്‍ഷ്യസിലും താഴെയുമായിരിക്കുമെന്ന് ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു.
Keywords: News,World,international,Abu Dhabi,UAE,Weather,Winter Session,Top-Headlines,Gulf, UAE winter season to begin on December 22, bringing rainfall
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.