Cloudburst | ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും; മിന്നല്‍ പ്രളയത്തില്‍ 4 പേര്‍ മരിച്ചതായി റിപോര്‍ട്, വീഡിയോ

 



ഷിംല: (www.kvartha.com) ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനത്തിലും മണ്ണിടിച്ചിലിലും നാല് പേര്‍ മരിച്ചതായി റിപോര്‍ട്. ചൊവ്വാഴ്ച രാത്രി മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ബുധനാഴ്ച കുളു ജില്ലയിലെ മണികരണ്‍ താഴ്വരയില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടാവുകയായിരുന്നു. ദുരന്തനിവാരണ അതോറിറ്റിയെ ഉദ്ധരിച്ചുകൊണ്ട് പിടിഐയാണ് റിപോര്‍ട് ചെയ്തത്.

നിരവധി പേരെ കാണാതായെന്നാണ് വിവരം. മേഘവിസ്‌ഫോടനം നടന്നിടത്ത് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേരാന്‍ ശ്രമിച്ചുവെങ്കിലും പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ പെട്ട് കുടുങ്ങിക്കിടക്കുകയാണ്. പലയിടങ്ങളിലും ആളുകളുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും രക്ഷാപ്രവര്‍ത്തനം തുടരുന്നതായും ദുരന്തനിവാരണ സേന അറിയിച്ചു. 



Cloudburst | ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും; മിന്നല്‍ പ്രളയത്തില്‍ 4 പേര്‍ മരിച്ചതായി റിപോര്‍ട്, വീഡിയോ


മലാനയില്‍ നിര്‍മാണം നടക്കുന്ന പവര്‍ സ്റ്റേഷനില്‍ കുടുങ്ങിയ 23 പേരെ രക്ഷപ്പെടുത്തി. ചോജ് ജില്ലയില്‍ ഡസന്‍ കണക്കിന് വീടുകളും ക്യാംപിങ് സൈറ്റുകളും തകര്‍ന്നിട്ടുണ്ട്. കന്നുകാലികളും വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ട്രകിങിനും ക്യാംപിങിനുമായി എത്തിയിരിക്കുന്ന വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി. മഹാരാഷ്ട്രയിലും മഴ ശക്തമാണ്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപം കൊണ്ടതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്.

Keywords:  News,National,Rain,Death,Top-Headlines,Trending, VIDEO | Flash floods, cloudburst in Himachal's Kullu, 4 feared dead: 5 points
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia