Road Damaged | കര്‍ണാടക വനമേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കണ്ണൂരില്‍ കനത്ത നാശനഷ്ടം; വയനാട് റോഡ് വീണ്ടും തകര്‍ന്നു

 



ഇരിട്ടി: (www.kvartha.com) കര്‍ണാടക വനമേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കണ്ണൂരില്‍ കനത്ത നാശനഷ്ടം. മലവെള്ള പാച്ചിലിനെ തുടര്‍ന്ന് കണ്ണൂര്‍-വയനാട് പാതയില്‍ ഗതാഗതം തടസപ്പെട്ടു. നെടുംപൊയില്‍ ചുരം പാതയിലാണ് ഒരുമണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം. 

നെടുംപൊയില്‍ സെമിനാരി വിലയ്ക്ക് സമീപം വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സെമിനാരി വിലയ്ക്ക് സമീപം നേരത്തെയും ഉരുള്‍പൊട്ടലുണ്ടായിരുന്നു. ഉരുള്‍പൊട്ടലില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. പ്രദേശത്തെ നിരവധിപേരുടെ വീടുകളും തകര്‍ന്നിരുന്നു. 

Road Damaged | കര്‍ണാടക വനമേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കണ്ണൂരില്‍ കനത്ത നാശനഷ്ടം; വയനാട് റോഡ് വീണ്ടും തകര്‍ന്നു


കഴിഞ്ഞ രണ്ടു ദിവസമായി കൊട്ടിയൂര്‍ വനമേഖലയില്‍ നിന്നുള്ള മലവെള്ള പാച്ചിലില്‍ ബാവലിപുഴ കരകവിഞ്ഞൊഴുകുകയാണ്. തീരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

Keywords:  News,Kerala,State,Kannur,Rain,Road,Traffic,Police,Top-Headlines,Trending,  Wayanad road damaged again due to landslides
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia