ട്വന്റി - 20 ഫൈനല്‍: ഇന്ത്യയ്ക്ക് ബാറ്റിംഗ്, ആദ്യ വിക്കറ്റ് നഷ്ടമായി
Apr 6, 2014, 18:00 IST
മിര്‍പൂര്‍: (www.kvartha.com 06.04.2014) ട്വന്റി - 20 ലോക ഫൈനലില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാല് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സെന്ന നിലയിലാണ്. മൂന്ന് റണ്‍സെടുത്ത രഹാനെയാണ് പുറത്തായത്. മാത്യൂസിനാണ് വിക്കറ്റ്.
എട്ട് റണ്‍സുമായി കോഹ്ലിയും നാല് റണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസില്‍. മഴ വന്നതിനെ അരമണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയത്. ടീം ഇന്ത്യ: രോഹിത് ശര്‍മ, യുവരാജ് സിംഗ്, സുരേഷ് റൈന, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, എം.എസ് ധോണി (ക്യാപ്റ്റന്‍), രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ബുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ.
ലങ്കന്‍ ടീം: പെരേര, ദില്‍ഷന്‍, ജയവര്‍ധന, സംഗക്കാര, മാത്യൂസ്, തിരിമന്നെ, പെരേര, കുലശേഖര, സേനനായകെ, ഹെറാത്ത്, മലിംഗ (ക്യാപ്റ്റന്‍).
20 ഓവര്‍ തന്നെയായിരിക്കും മത്സരം. സെമിയില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചാണ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ യുവ നിര കലാശക്കൊട്ടിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയതെങ്കില്‍, വെസ്റ്റിന്‍ഡീസിനെതിരെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം നേടിയ വിജയത്തോടെയാണ് ലങ്കന്‍ ടീം ഫൈനലിലെത്തിയത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരവും തോല്‍ക്കാതെ ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിന് തന്നെയാണ് മുന്‍തൂക്കം. മികച്ച ഫോമിലുള്ള വിരാട് കോഹ്ലി നേതൃത്വം നല്‍കുന്ന ബാറ്റിംഗ് നിരയും, അശ്വിന്‍ നേതൃത്വം നല്‍കുന്ന സ്പിന്‍ ബോളിംഗ് നിരയും ഒത്തിപിടിച്ചാല്‍ കിരീടം ഇന്ത്യയ്ക്ക് സുനിശ്ചിതമായിരിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കെ. സുരേന്ദ്രന്‍ സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി
Keywords : India, Sri Lanka, Twenty-20, Cricket, Final, Rain, Bangladesh, Sports, Dhoni.
എട്ട് റണ്‍സുമായി കോഹ്ലിയും നാല് റണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസില്‍. മഴ വന്നതിനെ അരമണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയത്. ടീം ഇന്ത്യ: രോഹിത് ശര്‍മ, യുവരാജ് സിംഗ്, സുരേഷ് റൈന, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, എം.എസ് ധോണി (ക്യാപ്റ്റന്‍), രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ബുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ.
ലങ്കന്‍ ടീം: പെരേര, ദില്‍ഷന്‍, ജയവര്‍ധന, സംഗക്കാര, മാത്യൂസ്, തിരിമന്നെ, പെരേര, കുലശേഖര, സേനനായകെ, ഹെറാത്ത്, മലിംഗ (ക്യാപ്റ്റന്‍).
ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരവും തോല്‍ക്കാതെ ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിന് തന്നെയാണ് മുന്‍തൂക്കം. മികച്ച ഫോമിലുള്ള വിരാട് കോഹ്ലി നേതൃത്വം നല്‍കുന്ന ബാറ്റിംഗ് നിരയും, അശ്വിന്‍ നേതൃത്വം നല്‍കുന്ന സ്പിന്‍ ബോളിംഗ് നിരയും ഒത്തിപിടിച്ചാല്‍ കിരീടം ഇന്ത്യയ്ക്ക് സുനിശ്ചിതമായിരിക്കും.
Also Read:
കെ. സുരേന്ദ്രന്‍ സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി
Keywords : India, Sri Lanka, Twenty-20, Cricket, Final, Rain, Bangladesh, Sports, Dhoni.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.