മുല്ലപ്പെരിയാര്‍: തേക്കടിയില്‍ മഴ മാപിനി സ്ഥാപിച്ചു

 


ഇടുക്കി: (www.kvartha.com 25.11.2014) മുല്ലപ്പെരിയാര്‍ ജലനിരപ്പുമായി ബന്ധപ്പെട്ട് മഴയുടെ അളവ് അറിയുന്നതിനായി തേക്കടിയില്‍ കെ.റ്റി.ഡി.സി മന്ദിരത്തിന് സമീപം സ്ഥാപിച്ച മഴമാപിനി പ്രവര്‍ത്തനം തുടങ്ങി. http://www.weatherlink.com/user/hvracellaws4 എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഏത് സമയവും പരിശോധിക്കാമെന്ന് ദുരന്ത നിവാരണ സമിതി തലവന്‍ ഡോ.ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.

ഇതുവരെ മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് പെയ്യുന്ന മഴയുടെ അളവ് തമിഴ്‌നാട് നല്‍കുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് തിട്ടപ്പെടുത്തിയിരുന്നത്. എന്നാല്‍ 24 മണിക്കൂറും കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്ന മഴമാപിനിയാണ് തേക്കടിയില്‍ സ്ഥാപിച്ചിരിക്കുന്നത്.
മുല്ലപ്പെരിയാര്‍: തേക്കടിയില്‍ മഴ മാപിനി സ്ഥാപിച്ചു
ഇത്തരം മഴമാപിനി ഇടുക്കി ജില്ലയില്‍ ആദ്യമാണ്. അഞ്ചു മുതല്‍ 40 ലക്ഷം രൂപ വരെ വിലമതിക്കുന്ന മഴമാപിനി യന്ത്രങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ചെറിയ മുതല്‍മുടക്കില്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്ന യന്ത്രത്തില്‍ നിന്ന് കാലാവസ്ഥാ വ്യതിയാനങ്ങള്‍ സംബന്ധിച്ച വിലപ്പെട്ട വിവരങ്ങള്‍ ലഭിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Mullaperiyar Dam, Mullaperiyar, Idukki, Kerala, Tamilnadu, Rain. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia