Delivery | യാത്ര ചെയ്യവേ പ്രസവവേദന; കെ എസ് ആര്‍ ടി സി ബസില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി
ഡോക്ടറും നഴ്സും ബസില്‍ വെച്ച് തന്നെ പ്രസവമെടുക്കുകയായിരുന്നു
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു
തൃശ്ശൂര്‍: (KVARTHA) കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യവേ പ്രസവവേദന അനുഭവപ്പെട്ട യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. യുവതിക്ക് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബസ് ആശുപത്രിയിലേക്ക് തിരിച്ചുവിട്ടെങ്കിലും അതിന് മുന്‍പ് തന്നെ പ്രസവം നടന്നു.
തിരുനാവായ മണ്‍ട്രോ വീട്ടില്‍ ലിജീഷിന്റെ ഭാര്യ സെറീന(37) ആണ് ബസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. തൃശ്ശൂരില്‍ നിന്നും തിരുനാവായിലേക്ക് പോവുകയായിരുന്ന സെറീനക്ക് പേരാമംഗലത്ത് വെച്ച് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ബസ് അമല ആശുപത്രിയിലേക്ക് തിരിച്ചു.
എന്നാല്‍ ബസ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവത്തിന്റെ 80 ശതമാനത്തോളം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടറും നഴ്സും ബസില്‍ വെച്ച് തന്നെ പ്രസവമെടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.