പാരിസ്: ലിബിയന്‍ ഏകാധിപതി ആയിരുന്ന കേണല്‍ ഗദ്ദാഫി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗിക അടിമകള്‍ ആക്കിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഫ്രഞ്ച് റിപ്പോര്‍ട്ടര്‍ ആയ ആനിക് കൊജനനിന്റെ ഏറ്റവും പുതിയ പുസ്തകത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുളളത്. ഫ്രഞ്ച് പത്രമായ ലെ മോന്‍ഡേയുടെ റിപ്പോര്‍ട്ടര്‍ ആണ് കൊജന്‍.
ഗദ്ദാഫി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാനായി തട്ടിക്കൊണ്ടുപോകുമായിരുന്നു. 2004 ല്‍ ഒരു സ്‌കൂള്‍ സന്ദര്‍ശിച്ച ഗദ്ദാഫി, അവിടെ വെച്ച് അദ്ദേഹത്തിന് പൂച്ചെണ്ട് സമ്മാനിച്ച സോരയ എന്ന പെണ്‍കുട്ടിയെ പിന്നീട് ലൈംഗിക അടിമയാക്കി. ഈ സമയത്ത് പെണ്‍കുട്ടിയ്ക്ക് വെറും പതിനഞ്ച് വയസ്സ് മാത്രമായിരുന്നു പ്രായം. ഈ പെണ്‍കുട്ടിയെ ഗദ്ദാഫി നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
പുസ്തകത്തില്‍ മറ്റ് പെണ്‍കുട്ടികളുടെ അനുഭവകഥകളും വിവരിക്കുന്നുണ്ട്. ഇതില്‍ പലതും ലൈംഗിക അതിപ്രസരമുളളതാണ്. ഹൗദ എന്ന പെണ്‍കുട്ടിയോട് അവളുടെ സഹോദരനെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ തനിക്കൊപ്പം കിടക്കണമെന്നാവശ്യപ്പെട്ടു. ഈ പെണ്‍കുട്ടിയെ ഗദ്ദാഫി അഞ്ച് വര്‍ഷത്തോളം തുടര്‍ച്ചയായി സെക്‌സിന് ഉപയോഗിച്ചു. മറ്റൊരു പെണ്‍കുട്ടിയെ നഗ്‌നനൃത്തം ചെയ്യിപ്പിച്ചു. ഗദ്ദാഫിക്ക് ലൈംഗികദാഹം തീര്‍ക്കാന്‍ ഒരുദിവസം തന്നെ നിരവധി പെണ്‍കുട്ടികളെ വേണമായിരുന്നു. ഇങ്ങനെ പോകുന്നു പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍.
ഇത്തരത്തില്‍ ഗദ്ദാഫിയില്‍ നിന്നും ക്രൂര പീഡനം ഏറ്റു വാങ്ങിയ പെണ്‍കുട്ടികള്‍ ഇപ്പോഴും ഏറെ ദുരിതം അനുഭവിക്കുകയാണ്, പലരെയും സ്വന്തം കുടുംബത്തില്‍ നിന്ന് പോലും പുറത്താക്കിയതായും ബുക്കില്‍ പറയുന്നു. താന്‍ ഇതുവരെ കണ്ടത്തില്‍ ഏറ്റവും ദുഃഖകരമായ കാഴ്ച ആയിരുന്നു ഇതെന്ന് പുസ്തകത്തിന്റെ രചയിതാവായ കൊജന്‍ പറയുന്നു.

keywords: world, Qaddafi, Libya,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.