മകനെ മൂത്രമൊഴിച്ചതിന് ശാസിച്ച ദമ്പതിമാരെ ജയിലിലിടക്കണമെന്ന് നോര്‍വെ സര്‍ക്കാര്‍
Dec 1, 2012, 14:48 IST
ഓസ്ലോ: സ്‌കൂള്‍ ബസില്‍ മൂത്രമൊഴിച്ചതിന് ഏഴ് വയസ് മാത്രം പ്രായമുള്ള കുട്ടിയെ ശാസിച്ച ഇന്ത്യന്‍ ദമ്പതിമാരെ ജയിലിലടക്കണമെന്ന് നോര്‍വെ സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഒരു വര്‍ഷവും മൂന്നുമാസവും തടവുശിക്ഷ നല്‍കാനാണ് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കേസില്‍ തിങ്കളാഴ്ചയാണ് കോടതി വിധി പ്രസ്താവിക്കുന്നത്.
ഒന്‍പത് മാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സ്‌കൂള്‍ ബസിലും, പാന്റിലും മൂത്രമൊഴിക്കുന്നതിന്റെ പേരില്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് പറഞ്ഞ് എഞ്ചിനീയര്‍മാരായ മാതാപിതാക്കള്‍ മകന്‍ ശ്രീറാമിനെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. ഈ വിവരം കുട്ടി അധ്യാപികയെ അറിയിക്കുകയും സ്‌കൂള്‍ അധികൃതര്‍ ദമ്പതികള്‍ക്കെതിരെ പരാതി നല്‍കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ശ്രീറാമിന്റെ മാതാപിതാക്കളായ ചന്ദ്ര ശേഖരനെയും, ഭാര്യ അനുപമയെയും തിങ്കളാഴ്ചയാണ് നോര്‍വെ പോലീസ് അറസ്റ്റ് ചെയ്തത്.
ജാമ്യം നല്‍കിയാല്‍ ഇവര്‍ രാജ്യം വിടുമെന്നതിനാല്‍ ഇവര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ചിരുന്നു. ആന്ധ്രാ സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. ഇവരുടെ മോചനത്തിനായി ആന്ധ്രാ മുഖ്യമന്ത്രി എന്‍. കിരണ്‍ കുമാര്‍ റെഡ്ഡി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു.
Keywords : Parents, Punishment, Son, Case, Arrest, Court, School, Bus, Shreeram, Chandrashekaran, Anupama, Norway, Oslo, Custody, Complaint, N. Kirankumar, Piss, World, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.