ന്യൂ യോർക്ക് : (www.kvartha.com 07/02/2015) മോഡിയെ വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍. രാജ്യത്തെ എല്ലാ മതസ്ഥരെയും ഒരുപോലെ സംരക്ഷിക്കേണ്ട പ്രധാനമന്ത്രി നരേന്ദ്രമോഡി ഡല്‍ഹിയിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ നടക്കുന്ന ആക്രമണത്തില്‍ മൗനം പാലിക്കുന്നതിനെതിരെയാണ് ന്യൂയോര്‍ക്ക് ടൈംസ് തങ്ങളുടെ എഡിറ്റോറിയലിലൂടെ വിമര്‍ശിച്ചിരിക്കുന്നത്. ഫെബ്രുവരി 6ന് പുറത്തിറങ്ങിയ ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍ പേജിലാണ് മോഡിയുടെ അപകടകരമായ മൗനം എന്ന പേരില്‍ പ്രധാനമന്ത്രി വിമര്‍ശിക്കപ്പെടുന്നത്.
ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രതിനിധിയെന്ന നിലയില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഒരുപോലെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ മോഡി രാജ്യത്തെ ക്രിസ്തീയ ആരാധനാലയങ്ങള്‍ക്കുനേരെ നിരന്തരമുണ്ടാകുന്ന ആക്രമണങ്ങളില്‍ മൗനിയായിരിക്കുന്നതെന്താണെന്നാണ് അമേരിക്കയിലെ പ്രമുഖ പത്രമായ ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍ ചോദിക്കുന്നത്.
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കുനേരെ നടന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ചാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്രമോഡിക്ക് എന്താണ് നഷ്ടപ്പെടുക എന്ന ചോദ്യത്തോടെയാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍ ആരംഭിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ തുടര്‍ന്നുവരുന്ന ക്രിസ്തിയ ദേവാലയങ്ങള്‍ക്കുനേരെ നടന്നുവരുന്ന ആക്രമണങ്ങള്‍ക്കെതിരെ ഒന്നും മിണ്ടാതിരിക്കുന്നത് ഹിന്ദു, ക്രൈസ്തവ, മുസ്ലിം എന്നീ വിഭാഗങ്ങളില്‍പ്പെട്ട വലിയൊരു ജനസഞ്ചയത്തിന്റെ മൊത്തത്തിലുള്ള പ്രതിനിധിയെന്ന നിലയില്‍ മോഡിക്ക് ഭൂഷണമല്ല എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് കുറ്റപ്പെടുത്തുന്നത്. കൂടാതെ മതപരിവര്‍ത്തന വിഷയങ്ങളിലും ഒന്നും മിണ്ടാതിരിക്കുന്ന മോഡിയെയും ന്യൂയോര്‍ക്ക് ടൈംസ് നിശിതമായി വിമര്‍ശിക്കുന്നുണ്ട്.
സംഘപരിവാര്‍ സംഘടനകളായ വി എച്ച് പിയും ആര് എസ് എസും രാജ്യത്ത് വലിയ തോതില്‍ മതപരിവര്ത്തനഅജണ്ടകളുമായി മുന്നോട്ടുപോകുമ്പോള്‍ എല്ലാ ജനങ്ങളെയും ഒരു പോലെ സംരക്ഷിക്കേണ്ട പ്രധാനമന്ത്രി മൗനം വെടിയാതിരിക്കുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് ന്യൂയോര്‍ക്ക് ടൈംസ് ചോദിക്കുന്നു.
മതന്യൂനപക്ഷങ്ങള്‍ക്കുനേരെ നടക്കുന്ന കടന്നാക്രമണങ്ങളെയും വര്‍ഗീയ ലഹളകളെയും എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തുന്നുണ്ട് ഇവര്‍.
ഇന്ത്യയുടെ വികസനത്തിനായി ഒരുപാട് അജണ്ടകള്‍ മോഡി വാഗ്ദാനം ചെയ്യുന്നു. പക്ഷേ റിപബ്ലിക് ദിനത്തില്‍ സംസാരിക്കവേ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞിരിക്കുന്നത് മതവിശ്വാസങ്ങളുടെ വേലികെട്ടുകള്‍ മനുഷ്യമനസുകളെ വേര്തിരിക്കാത്തിടത്തോളം കാലം ഇന്ത്യ വിജയിക്കുമെന്നാണ്. അതിനാല്‍ ഇന്ത്യയിലെ മതഅസഹിഷ്ണുത വിഷയങ്ങളില്‍ മോഡി മൗനം വെടിയേണ്ടത് അത്യാവശ്യമാണെന്നും ന്യൂയോര്‍ക്ക് ടൈംസ് അഭിപ്രായപ്പെടുന്നു
Keywords: Narendra Modi, India, Prime Minister, New Delhi, Criticism, News Paper, World

Also Read:
കാണാതായ വിദ്യാര്‍ത്ഥിക്കു വേണ്ടി തിരച്ചില്‍, പോലീസ് കേസെടുത്തു
Keywords: Narendra Modi, India, Prime Minister, New Delhi, Criticism, News Paper, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.