Fire | വിവാഹ ആഘോഷത്തിനിടെ ഓഡിറ്റോറിയത്തില്‍ തീപ്പിടിത്തം; 100ലധികം പേര്‍ മരിച്ചു, 150ലധികം പേര്‍ക്ക് പരുക്ക്; കറുത്ത ബാഗുകളിലായി മൃതദേഹം ട്രകുകളിലേക്ക് മാറ്റുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു
Sep 27, 2023, 09:28 IST
ബാഗ്ദാദ്: (KVARTHA) ഇറാഖില്‍ വിവാഹ ആഘോഷത്തിനിടെ ഓഡിറ്റോറിയത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 100ലധികം പേര്‍ മരിക്കുകയും 150ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപോര്‍ട്. ചൊവ്വാഴ്ച (26.09.2023) രാത്രി പ്രാദേശിക സമയം 10.45ഓടെയാണ് തീപ്പിടിത്തമുണ്ടായി വലിയ ദുരന്തത്തില്‍ കലാശിച്ചത്. വടക്കന്‍ ഇറാഖി പട്ടണമായ ഹംദാനിയയിലെ വിവാഹ ഓഡിറ്റോറിയത്തിസാണ് ദാരുണ സംഭവം.
വിവാഹ ആഘോഷത്തിനിടെ ഹാളിനുള്ളില്‍ പടക്കം പൊട്ടിച്ചുവെന്നും ഇതില്‍നിന്നും തീപ്പൊരി ചിതറിത്തെറിച്ചാണ് വലിയ ദുരന്തമുണ്ടായതെന്നുമാണ് അധികൃതര്‍ പറയുന്നത്. നിര്‍ഭാഗ്യകരമായ ദുരന്തത്തില്‍പ്പെട്ടവര്‍ക്കാവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് ഇറഖ് ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. ദുരന്തത്തില്‍ ഹാളിലുണ്ടായിരുന്ന വധുവും വരനും ഉള്‍പെടെ മരിച്ചതായും റിപോര്‍ടുകളുണ്ടെങ്കിലും ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
100ഓളം പേരാണ് അപകടത്തില്‍ മരിച്ചതെന്നും 150ലധികം പേര്‍ക്കാണ് പരുക്കേറ്റതെന്നുമാണ് ഇറാഖി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ എന്‍ എ റിപോര്‍ട് ചെയ്തത്. എന്നാല്‍, അപകടത്തില്‍ ഇതുവരെ 113 പേര്‍ മരിച്ചതായും 150ലധികം പേര്‍ക്ക് പരുക്കേറ്റതായും മേഖല ഗവര്‍ണര്‍ പറഞ്ഞതായി റോയിടേഴ്‌സ് റിപോര്‍ട് ചെയ്തു. മരിച്ചവരുടെയും പരുക്കേറ്റവരുടെയും യഥാര്‍ഥ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഉയരാന്‍ സാധ്യതയുണ്ടെന്നും പരുക്കേറ്റവരെ നിനവേ മേഖലയിലെ ആശുപത്രികളിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെയാണ് ഓഡിറ്റോറിയത്തിന്റെ നിര്‍മാണമെന്നും പ്രീഫാബ്രികേറ്റഡ് പാനലുകളില്‍നിന്നാണ് തീ അതിവേഗത്തില്‍ പടര്‍ന്നതെന്നും ഇറാഖി സിവില്‍ ഡിഫെന്‍സ് അധികൃതര്‍ പറഞ്ഞു. വിലകുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടാണ് സീലിങ് നിര്‍മിച്ചതെന്നും തീപ്പിടിത്തമുണ്ടായതോടെ സീലിങ് അടര്‍ന്നുവീഴുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
തലസ്ഥാനമായ ബാഗ്ദാദില്‍നിന്ന് ഏകദേശം 400 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി വടക്കന്‍ നഗരമായ മൊസൂളിന് പുറത്താണ് ഹംദാനിയ സ്ഥിതി ചെയ്യുന്നത്. ഹംദാനിയയിലെ പ്രധാന ആശുപത്രിയിലേക്ക് നിരവധി ആംബുലന്‍സുകള്‍ എത്തിയതായും നിരവധിപേര്‍ രക്തം ദാനം ചെയ്യാന്‍ പരിസരത്ത് കൂട്ടം കൂടിയതായും എ എഫ് പി ഫോടോഗ്രാഫര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
തകര്‍ന്ന കെട്ടിടത്തില്‍നിന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നതിന്റെ വീഡിയോയും ഇതിനോടകം പുറത്തുവന്നു. കറുത്ത ബാഗുകളിലായി മൃതദേഹം ട്രകുകളിലേക്ക് മാറ്റുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു.
Video shows the moment fire broke out in a weeding in Hamdaniyah
— North X (@__NorthX) September 27, 2023
110 dead including bride and groom
550 injured #Iraq #Hamdaniyah #Fire pic.twitter.com/y3k4aiRvbM
Keywords: News, World, World-News, Accident-News, 100 Died, 150 Injured, Fire, Wedding, Iraq News, Baghdad News, Hamdaniyah News, 100 Died, Over 150 Injured In Fire During Wedding In Iraq: State Media.Video shows the aftermath of the fire in a wedding hall in Hamdaniyah
— North X (@__NorthX) September 27, 2023
110 dead including bride and groom
550 injured #Iraq #Hamdaniyah #Fire pic.twitter.com/2duD5vmoks
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.