ആഗസ്റ്റില്‍ ഒരു ലക്ഷം അഭയാര്‍ത്ഥികള്‍ സിറിയയില്‍ നിന്നും പലായനം ചെയ്തു
Sep 5, 2012, 09:43 IST
ജനീവ: ആഭ്യന്തര യുദ്ധം നടക്കുന്ന സിറിയയില്‍ നിന്നും ഈ കഴിഞ്ഞ ആഗസ്റ്റില്‍ മാത്രം ഒരു ലക്ഷത്തോളം പേര്‍ പലായനം ചെയ്തതായി യുഎന്നിന്റെ വെളിപ്പെടുത്തല്‍. ഇത്രയും പേര്‍ ഒന്നിച്ച് ഒരു മാസത്തിനുള്ളില്‍ സിറിയ വിടുന്നത് ഇത് ആദ്യമാണ്. രണ്ട് ലക്ഷത്തിലേറെ പേര്‍ സിറിയ വിട്ട് അയല്‍ രാജ്യങ്ങളില്‍ അഭയം പ്രാപിക്കാന്‍ തയ്യാറായി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കുകയാണെന്ന് യുഎന്‍ വക്താവ് മെലിസാ ഫ്ലെമിംഗ് അറിയിച്ചു.
ആഗസ്റ്റില്‍ മാത്രം സിറിയയില്‍ 5,000 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ചയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,600 ആണ്. ഇതുവരെ 23,000 മുതല്‍ 26,000 പേര്‍ സിറിയയിലെ ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. എന്നാല്‍ ഈ കണക്കുകള്‍ക്ക് ഇതുവരെ ഔദ്യോഗീക സ്ഥിരീകരണം ലഭിച്ചിട്ടില്ല. 17 മാസമായി തുടരുന്ന ആഭ്യന്തര കലാപം മൂര്‍ദ്ധന്യാവസ്ഥയിലാണെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആലപ്പോയിലും ഡമാസ്ക്കസിലും പ്രക്ഷോഭകരും സൈന്യവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുകളാണ് നടക്കുന്നത്.

SUMMERY: Geneva: The UN refugee agency says 100,000 refugees fled Syria in August alone, the highest monthly total since the uprising began.
Keywords: World, Syria, Protest, Fled, Refugees, August, UN, Human rights,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.