കറാച്ചിയിലെ റീജന്റ് പ്ലാസ ഹോട്ടലില്‍ തീപിടുത്തം; 11 മരണം, നിരവധിപേര്‍ക്ക് പരിക്ക്, വിദേശികള്‍ സുരക്ഷിതര്‍, പലരും ഹോട്ടലില്‍ കുടുങ്ങിക്കിടക്കുന്നു

 


കറാച്ചി: (www.kvartha.com 05.12.2016) പാകിസ്ഥാനിലെ കറാച്ചിയിലുള്ള റീജന്റ് പ്ലാസ ഹോട്ടലില്‍ വന്‍ തീപിടുത്തം. തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ തീപിടുത്തത്തില്‍ പതിനൊന്ന് പേര്‍ മരിക്കുകയും 65ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ രണ്ട് ഡോക്ടര്‍മാരും നാലു സ്ത്രീകളും ഉള്‍പ്പെടും.

കറാച്ചിയിലെ റീജന്റ് പ്ലാസ ഹോട്ടലില്‍ തീപിടുത്തം; 11 മരണം, നിരവധിപേര്‍ക്ക് പരിക്ക്, വിദേശികള്‍ സുരക്ഷിതര്‍, പലരും ഹോട്ടലില്‍ കുടുങ്ങിക്കിടക്കുന്നു

ഷെഹ്ര ഇ ഫൈസലിനടുത്തുള്ള ഹോട്ടലിലെ താഴത്തെ നിലയിലുള്ള അടുക്കളയില്‍ നിന്നാണ് ആറുനില കെട്ടിടത്തില്‍ തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. മൂന്നു മണിക്കൂറിനു ശേഷം തീ നിയന്ത്രണവിധേയമാക്കി.

തീപിടിച്ച വിവരം അറിഞ്ഞതോടെ മുകള്‍നിലകളില്‍ ഉള്ളവര്‍ താഴേക്ക് ചാടിയിരുന്നു. ഇവര്‍ക്ക് ശരീരത്തില്‍ ഒടിവുകളും ചതവുകളും മറ്റും സംഭവിച്ചിട്ടുണ്ട്. ചിലരുടെ ശരീരത്തില്‍ ചില്ലുകള്‍ കൊണ്ട് പരിക്കേറ്റിട്ടുമുണ്ട്. കനത്ത പുക ശ്വസിച്ചവരും ഉണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം അപകടത്തില്‍ പെട്ട രണ്ടു വിദേശികള്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. പലരും ഇപ്പോഴും ഹോട്ടലില്‍ കുടുങ്ങി കിടക്കുകയാണെന്ന് സംശയിക്കുന്നു. അതേസമയം തീ പിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.

Also Read:
എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാറിടിച്ച് തീര്‍ത്ഥാടക സംഘത്തിലെ പാചക തൊഴിലാളി മരിച്ചു
Keywords:  11 killed in fire at Karachi's Regent Plaza hotel, hospital, Treatment, Injured, Police, Probe, Doctor, Foreigners, Women, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia