ഓസ്‌ട്രേലിയയില്‍ കുട്ടികള്‍ക്കായി അമ്മമാരുടെ കൂട്ട ആത്മഹത്യ ശ്രമം

 


സിഡ്‌നി: (www.kvartha.com 09.07.2014) ഓസ്‌ട്രേലിയയില്‍ അഭയം തേടിയെത്തിയ 12 അമ്മമാര്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ആത്മഹത്യ ശ്രമം നടത്തി. തങ്ങളുടെ കുട്ടികളെ ഓസ്‌ട്രേലിയയില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആത്മഹത്യ ശ്രമം.  ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വേണ്ടിയാണ് സ്ത്രീകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍ തന്നെ ധാര്‍മീകമായി ബ്ലാക്‌മെയില്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ബുധനാഴ്ച വ്യക്തമാക്കി.

ഈയാഴ്ചയാണ് ക്യാമ്പില്‍ കഴിയുന്ന സ്ത്രീകള്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് സിഡ്‌നി ഹെറാള്‍ഡ് റിപോര്‍ട്ട് ചെയ്യുന്നു. ക്രിസ്മസ് ഐലന്റിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന അമ്മമാരേയും കുട്ടികളേയും പാപ്പുവ ന്യൂഗിനിയയിലേയ്ക്ക് കൊണ്ടുപോകുമെന്ന തീരുമാനമുണ്ടായതിന് ശേഷമായിരുന്നു അമ്മമാരുടെ ആത്മഹത്യ ശ്രമം.

2013 ജൂലൈ 19ന് ശേഷം കടല്‍മാര്‍ഗം ഓസ്‌ട്രേലിയയിലെത്തിയവരെ രാജ്യത്ത് താമസിപ്പിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. അവര്‍ അഭയാര്‍ത്ഥികള്‍ ആയാലും തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ എത്തുന്നവരെ പസഫിക്കിലെ ഏതെങ്കിലും ഐലന്റുകളില്‍ പുനരധിവസിപ്പിക്കാനാണ് തീരുമാനം.
ഓസ്‌ട്രേലിയയില്‍ കുട്ടികള്‍ക്കായി അമ്മമാരുടെ കൂട്ട ആത്മഹത്യ ശ്രമം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
SUMMARY: dozen mothers in an asylum-seeker camp have reportedly attempted suicide so their children can be settled in Australia, piling pressure on prime minister Tony Abbott who Wednesday said he would not be morally blackmailed.

Keywords: Australia, Suicide attempt, Mother,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia