മലയാളി ബാലന്റെ ഹൃദയം കസാഖിസ്ഥാന്‍ ബാലന്, ഹൃദയം പറക്കുന്നത് ചെന്നൈയ്ക്ക്
Aug 18, 2015, 13:45 IST
കൊച്ചി: (www.kvartha.com 18.08.2015) മസ്തിഷ്‌ക മരണം സംഭവിച്ച പന്ത്രണ്ട് വയസുകാരന്‍ ആദിത് പോള്‍സന്റെ ഹൃദയം ചെന്നൈയിലെ ആശുപത്രിയില്‍ കഴിയുന്ന വിദേശിക്ക് നല്‍കും. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ ശസ്ത്രക്രിയയ്ക്ക് ശേഷം വിമാനമാര്‍ഗം ഹൃദയവുമായി മെഡിക്കല്‍ സംഘം ചെന്നൈയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് പോകും.
തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ പോള്‍സനും മകന്‍ ആദിലും കഴിഞ്ഞ ശനിയാഴ്ച ബന്ധുവിന്റെ കല്ല്യാണത്തിന് പോകും വഴിയാണ് കൊമ്പിടിയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്ന ആദിതിന്റെ നില കഴിഞ്ഞ രണ്ട് ദിവസമായി തീര്‍ത്തും വഷളായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ 12.35നാണ് മെഡിക്കല്‍ സംഘം ആദിതിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥീരികരിച്ചത്. അച്ഛന്‍ പോള്‍സന്‍ ഇപ്പോഴും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. തൃശൂരിലുള്ള അമ്മ ഷിന്‍സിയില്‍ നിന്ന് പുലര്‍ച്ചെയാണ് അവയദാനത്തിനുള്ള അനുവാദം ലഭിച്ചത്.
കെഎന്‍ഒസിനെ അവയവദാനത്തിനുള്ള സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് ചെന്നൈയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ കഴിയുന്ന കസാഖിസ്ഥാന്‍ സ്വദേശിയായ പത്ത് വയസുകാരന് ഹൃദയം നല്‍കുന്നതിനുള്ള സാധ്യത തെളിഞ്ഞത്.
ചെന്നൈയില്‍ നിന്നെത്തിയ മെഡിക്കല്‍ സംഘം ആദിതിന്റെ ഹൃദയം സ്വീകരിക്കുന്ന കുട്ടിക്ക് ചേരുന്നതാണോ എന്ന് പരിശോധിക്കും. അതിന് ശേഷം 3.30 ശസ്ത്രക്രിയ പൂര്‍ത്തിയാക്കി നെടുമ്പാേശരിയിലേക്ക് തിരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച ആദിത്.
Keywords: Kerala boy, heart, Chennai, Kasakhstan, Air transport.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.