Israel’s war | ഭീകരതയുടെ 121 ദിവസങ്ങൾ; ഇസ്രാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 27,238 ആയി ഉയർന്നു; മരിച്ചവരിൽ 11,500 പേരും കുട്ടികൾ; ഒരു വയസ് പോലും തികയാത്ത 250 ലേറെ പേരും ഇരയായി! കൊല്ലപ്പെട്ട ഇസ്രാഈൽ സൈനികർ 225 ആയി

 


ഗസ്സ: (KVARTHA) ഇസ്രാഈൽ ഗസ്സയില്‍ യുദ്ധം തുടങ്ങി 121 ദിവസങ്ങൾ പിന്നിടുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ. ഒക്‌ടോബർ ഏഴ് മുതൽ ഇസ്രാഈൽ അക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 27,238 ആയി ഉയർന്നതായും 66,452 പേർക്ക് പരിക്കേറ്റതായും ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 11,500 പേരും കുട്ടികളാണ്. ഒരു വയസ് പോലും തികയാത്ത 250 ലേറെ പേരും ഇരയായി.

Israel’s war | ഭീകരതയുടെ 121 ദിവസങ്ങൾ; ഇസ്രാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 27,238 ആയി ഉയർന്നു; മരിച്ചവരിൽ 11,500 പേരും കുട്ടികൾ; ഒരു വയസ് പോലും തികയാത്ത 250 ലേറെ പേരും ഇരയായി! കൊല്ലപ്പെട്ട ഇസ്രാഈൽ സൈനികർ 225 ആയി

ഒക്ടോബർ ഏഴ് മുതലുള്ള ഇസ്രാഈൽ ആക്രമണളുടെ കണക്കുകൾ പരിശോധിച്ചാൽ ഓരോ 15 മിനിറ്റിലും ഒരു ഫലസ്‌തീനിയൻ കുട്ടി, അല്ലെങ്കിൽ ഗസ്സ മുനമ്പിലെ ഓരോ 100 കുട്ടികളിൽ ഒരാൾ വീതം കൊല്ലപ്പെടുന്നുവെന്നാണ് വ്യക്തമാവുന്നത്. കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾക്കടിയിൽ ആയിരക്കണക്കിന് ആളുകളെ കാണാതായിട്ടുണ്ട്, അവരിൽ ഭൂരിഭാഗവും മരിച്ചതായി അനുമാനിക്കുന്നു. യുദ്ധങ്ങളുടെ ആഘാതം ജനനം മുതൽ സഹിക്കുന്നവരാണ് കുട്ടികളിൽ മിക്കവരും.

കൂടാതെ, ഗസ്സ മുനമ്പിലെ കുറഞ്ഞത് 17,000 കുട്ടികളെങ്കിലും ഇസ്രാഈൽ നടത്തിയ ആക്രമണത്തിൽ ഏകദേശം നാല് മാസത്തോളമായി അവരുടെ കുടുംബങ്ങളിൽ നിന്ന് അകന്നുപോകുകയോ വേർപിരിയുകയോ ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ഏജൻസി കണക്കാക്കുന്നു. ഇസ്രാഈലിൻ്റെ സൈനിക ആക്രമണം വൻതോതിലുള്ള കുടിയൊഴിപ്പിക്കലിനും നാശത്തിനും കാരണമാവുകയും പട്ടിണിക്ക് സാഹചര്യമൊരുക്കുകയും ചെയ്തു.

വടക്കൻ, മധ്യ, കിഴക്കൻ ഗസ്സയുടെ ഭൂരിഭാഗവും ഇസ്രാഈൽ കരസേന വളഞ്ഞിരിക്കുന്നതിനാൽ, യുദ്ധം ആരംഭിച്ചതിനുശേഷം കുടുംബങ്ങൾ പലതവണ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി. തങ്ങളുടെ അടുത്ത ലക്ഷ്യമാണെന്ന് ഇസ്രാഈൽ വ്യക്തമാക്കിയ റഫയിലാണ് ഇപ്പോൾ വൻ തോതിൽ ആക്രമണം നടക്കുന്നത്. ഇവിടെ ഒറ്റരാത്രികൊണ്ട് രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ 92 പേർ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വീടുവിട്ട് പലായനം ചെയ്ത പലർക്കും നേരെ വെടിയുതിർക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അതിനിടെ തെക്കൻ ഗസ്സയിൽ ശനിയാഴ്ച രാത്രി നടന്ന യുദ്ധങ്ങളിൽ ഒരു ഇസ്രാഈൽ സൈനികൻ കൊല്ലപ്പെട്ടതായി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇതോടെ മുനമ്പിലെ കര ആക്രമണം ആരംഭിച്ചതിന് ശേഷം മരിച്ച ഇസ്രാഈലി സൈനികരുടെ എണ്ണം 225 ആയി ഉയർന്നു.

Keywords: Palestine, Hamas, Israel, Gaza, War, Attack, United Nations, Jerusalem, Family, 121 days of Israel’s war on Gaza here.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia