ഒബാമ വാക്ക് പാലിച്ചു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്വാണ്ടിനാമോ ജയിലില്‍ നിന്നും ഷക്കീര്‍ അമീറിന് മോചനം

 


ന്യൂയോര്‍ക്ക്: (www.kvartha.com 26.09.2015) ഒടുവില്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഷക്കീര്‍ അമീറിന് ഗ്വാണ്ടിനാമോ ജയിലില്‍ നിന്നും മോചനം. അമീറിനെ അധികൃതര്‍ ബ്രിട്ടനിലേയ്ക്ക് അയക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. സൗദി അറേബ്യയില്‍ ജനിച്ച അമീര്‍ ബ്രിട്ടനിലായിരുന്നു താമസിച്ചിരുന്നത്. തീവ്രവാദി സംഘടനയായ അല്‍ ക്വയ്ദയ്ക്ക് സാമ്പത്തീക സഹായം നല്‍കുകയും സംഘടനയിലേയ്ക്ക് ആളുകളെ ചേര്‍ക്കുകയും ചെയ്തുവെന്ന കുറ്റമാണ് അധികൃതര്‍ അമീറിനെതിരെ ആരോപിച്ചിരിക്കുന്നത്.

2001ലാണ് അമീര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പിടിയിലായത്. അടുത്ത മാസം അവസാനത്തോടെയാകും അമീറിന് മോചനം സാധ്യമാവുകയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ക്ലൈവ് സ്റ്റഫോര്‍ഡ് സ്മിത് പറഞ്ഞു. 6 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ പ്രതിജ്ഞയെ തുടര്‍ന്നാണ് അമീറിന് മോചനം. 2017ല്‍ വൈറ്റ് ഹൗസില്‍ നിന്ന് വിടപറയുമ്പോഴേക്കും ഗ്വാണ്ടിനാമോ ജയില്‍ അടച്ചുപൂട്ടുമെന്നായിരുന്നു ഒബാമയുടെ പ്രതിജ്ഞ. ഈ പ്രതിജ്ഞ പാലിക്കാതിരിക്കാന്‍ ഒബാമയ്ക്ക് മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ട് എന്നതും ശ്രദ്ധേയമാണ്.

തോറ ബോറ പര്‍വ്വത നിരകളില്‍ നിന്നുമാണ് അമീര്‍ പിടിയിലായത്. പിന്നീട് 2002ല്‍ ഇദ്ദേഹത്തെ ക്യൂബയിലെ ഗ്വാണ്ടിനാമോ ജയിലിലേയ്ക്ക് മാറ്റുകയായിരുന്നു.
ഒബാമ വാക്ക് പാലിച്ചു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്വാണ്ടിനാമോ ജയിലില്‍ നിന്നും ഷക്കീര്‍ അമീറിന് മോചനം

SUMMARY:
Shaker Aamer, the last British resident held at Guantanamo Bay, is to be released by US authorities to Britain after over 13 years at the military prison, officials said on Friday.

Keywords: Shaker Aamer, British, Afghanistan, Guantanamo Bay,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia