Earthquake | പടിഞ്ഞാറന്‍ അഫ്ഗാനിസ്താനില്‍ വന്‍ ഭൂചലനം; 14 പേര്‍ മരിച്ചു, 78 പേര്‍ക്ക് പരുക്ക്
Oct 7, 2023, 17:16 IST
കാബൂള്‍: (KVARTHA) പടിഞ്ഞാറന്‍ അഫ്ഗാനിസ്താനില്‍ വന്‍ ഭൂചലനം. ഭൂചലനത്തില്‍ 14 പേര്‍ മരിച്ചു. 78 പേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ട്. മേഖലയിലെ ഏറ്റവും വലിയ നഗരമായ ഹെറാതില്‍ നിന്ന് 40 കിലോമീറ്റര്‍ (25 മൈല്‍) വടക്കു-പടിഞ്ഞാറായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
അരമണിക്കൂറിനുള്ളില്‍ അഞ്ച് തവണ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം അനുഭവപ്പെട്ടത്. അരമണിക്കൂറിനുള്ളില്‍ അഞ്ച് ചലനങ്ങള്‍ കൂടി ഉണ്ടായതായും റിപോര്‍ടില്‍ പറയുന്നു. തുടര്‍ചലനങ്ങളുടെ തീവ്രത 5.5, 4.7, 6.3, 5.9, 4.6 എന്നിങ്ങനെയാണ്.
ഭൂമികുലുക്കത്തില്‍ വ്യാപകമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. പലയിടത്തും മണ്ണിടിച്ചിലും അനുഭവപ്പെടുന്നുണ്ട്. നഗരത്തിലെ കെട്ടിടങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്നതിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മരണനിരക്ക് ഉയരാനാണ് സാധ്യത.

Keywords: News, World, World-News, 14 Dead, 78 Injured, 6.3 Magnitude, Earthquake, Afghanistan News, Kabul News, Herat News, Buildings Collapsed, 14 Dead, 78 Injured As 6.3 Magnitude Earthquake Hits Afghanistan.People are out on the streets of Herat city after a 6.10 richter earthquake hit the region. #herat #earthquake #Afghanistan pic.twitter.com/44MqBKoaM7
— Masood Shnizai (@ShnizaiM) October 7, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.