പാകിസ്ഥാനില്‍ ട്രെയിനില്‍ ബോംബ് സ്‌ഫോടനം; 14 പേര്‍ കൊല്ലപ്പെട്ടു

 


ഇസ്ലാമാബാദ്: (www.kvartha.com 09.04.2014) പാകിസ്ഥാനില്‍ ട്രെയിനിലുണ്ടായ ബോംബ് സ്‌ഫോടത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 35 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ സിബി സ്‌റ്റേഷനില്‍ വച്ചാണ് സ്‌ഫോടനം ഉണ്ടായത്. ക്വറ്റയില്‍ നിന്നും റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസിലാണ് തീവ്രവാദികള്‍ ബോംബ് വച്ചത്. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടുത്തത്തിലാണ് കൂടുതലും പേര്‍ മരിച്ചത്. രണ്ട് ഫ്‌ലാറ്റ്‌ഫോമുകള്‍ പൂര്‍ണമായും കത്തിനശിച്ചു.

മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബലൂച് വിഭജന പോരാളികളാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. കഴിഞ്ഞ ദിവസം ബലൂച്ച് വിമതപോരാളികളുമായി പാക് സൈന്യം നടത്തിയ ഏറ്റുമുട്ടലില്‍ 30 ഓളം പോരാളികള്‍ കൊല്ലപ്പെട്ടിരുന്നു.

ഇതിന്റെ വൈരാഗ്യമായിരിക്കാം അക്രമത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. പാക് താലിബാനുമായി സമാധാന ചര്‍ച്ച നടക്കാനിരിക്കെ ഇത്തരം അക്രമസംഭവങ്ങളെ പാകിസ്ഥാന്‍ സര്‍ക്കാര്‍ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഓഫീസ് വ്യക്തമാക്കി.

പാകിസ്ഥാനില്‍ ട്രെയിനില്‍ ബോംബ് സ്‌ഫോടനം; 14 പേര്‍ കൊല്ലപ്പെട്ടു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: World, Crime, Bomb blast in Pakistan, 14 killed, Passenger train, The explosion at a station in Baluchistan, Officials said the death toll was expected to rise, The United Baluch Army (UBA)
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia