ഇന്ത്യന്‍ സൈനീകന്റെ കുടുംബത്തിനായി സായിപ്പിന്റെ 14,000 പുഷ് അപ്സ്
Nov 15, 2014, 16:07 IST
ലണ്ടന്‍: (www.kvartha.com 15.11.2014) ഇന്ത്യന്‍ സൈനീകന്റെ കുടുംബത്തെ സഹായിക്കാനായി 14,000 പുഷ് അപ്പുമായി ഓസ്ട്രേലിയന്‍ ആര്‍മി ബ്രിഗേഡിയര്‍ ബില്‍ സോറി. 25,000 പൗണ്ടുകള്ക്കുവേണ്ടിയാണ് ബില്‍ സോറി പുഷ് അപ്സ് നടത്തുന്നത്.
20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയിലെ സ്റ്റാഫ് കോളേജില്‍ വെച്ച് ബില്‍ സോറിയും മോഹിത് വിഗും കണ്ടുമുട്ടുന്നത്. അവരുടെ ബന്ധം വളര്‍ന്നു. ഇരുവരുടേയും കുടുംബങ്ങള്‍ കൂടുതല്‍ അടുത്തു. വര്‍ഷങ്ങള്‍ക്ക് ശേഷം മേജര്‍ വിഗ് കശ്മീരില്‍ വെച്ച് കൊല്ലപ്പെട്ടു. രണ്ട് ആണ്മക്കളും ഭാര്യയുമുണ്ടായിരുന്നു വിഗിന്.
അതേസമയം തിരിച്ച് ഓസ്ട്രേലിയയിലേയ്ക്ക് പറന്ന ബില്‍ സോറിക്ക് വിഗിന്റെ കുടുംബവുമായുള്ള ബന്ധം നിലച്ചു. പിന്നേയും വര്‍ഷങ്ങള്‍ കടന്നുപോയി. അടുത്തിടെ ഫേസ്ബുക്കിലെ ഒരു സന്ദേശം വിഗിന്റെ മക്കളുടെ ശ്രദ്ധയില്‍പെട്ടു.
ഓസ്ട്രേലിയന്‍ ആര്‍മിയിലെ ബ്രിഗേഡിയറും ലണ്ടനിലെ പ്രതിരോധ വിഭാഗത്തിന്റെ തലവനുമായ ബില്‍ സോറിയുടെ സന്ദേശമായിരുന്നു അത്. ഫേസ്ബുക്കിലൂടെ തന്റെ സുഹൃത്തിന്റെ മകനായ സോറാവറിനെ തേടുകയായിരുന്നു ബില്സോറി.
വിഗിന്റെ രണ്ടാമത്തെ മകനായ ഫത്തേഹ് സ്പൈന ബിഫിഡ എന്ന രോഗത്താല്‍ കഷ്ടതയനുഭവിക്കുകയാണെന്ന് ഫേസ്ബുക്കിലൂടെ ബില്‍ സോറി അറിഞ്ഞു. ഫത്തേഹിന്റെ ചികില്‍സയ്ക്കായി ധനം സംഹരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. 25000 പൗണ്ടാണ് ചികില്‍സയ്ക്കായി ചിലവ് വരുന്നത്. ഓസ്ട്രേലിയയില്‍ കൊണ്ടുപോയി ചികില്‍സിക്കാനാണ് സോറിയുടെ ആഗ്രഹം.
മൂന്നാഴ്ചയ്ക്കുള്ളില്‍ 14,000 പുഷ് അപ്പ് ചെയ്താണ് ബില്‍ സോറി പണം കണ്ടെത്തിയത്.
SUMMARY: LONDON: 20 years ago, Australian army's Brigadier Bill Sowry, then a Major, was training at the Staff College in India where he became friends with Major Mohit Whig. The two men and their families grew close to each other.
Keywords: Indian soldier, Kashmir, Australia, Brigadier, Bill Sowry, Major Mohit Whig

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.