വിമാനത്തിന്റെ ചക്രത്തില്‍ കയറി യാത്ര ചെയ്ത 16 കാരന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

 


ഹൊനോലുലു: (www.kvartha.com 21.04.2014)  വിമാനത്തിന്റെ ചക്രത്തിലിരുന്ന് അഞ്ചുമണിക്കൂറോളം യാത്ര ചെയ്ത 16കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നും ഹവായിയിലേക്ക് പുറപ്പെട്ട യാത്രാവിമാനത്തിന്റെ ചക്രത്തില്‍ ഇരുന്നാണ് കൗമാരക്കാരന്‍ യാത്രചെയ്തത്. ഞായറാഴ്ചയാണ് സംഭവം.

 വീട്ടില്‍ നിന്നും വഴക്കിട്ടിറങ്ങിയ 16 കാരന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് കാലിഫോര്‍ണിയയിലെ സാന്‍ ജോസ് വിമാനത്താവളത്തിലെ മതില്‍ ചാടിക്കടന്ന് ഹവായിയന്‍ എയര്‍ലൈന്‍ വിമാനത്തിന്റെ ചക്രത്തില്‍ കയറി ഇരിക്കുകയായിരുന്നു. കുട്ടിയെ ചോദ്യം ചെയ്തുവരുന്നതായി എഫ്ബിഐ വക്താവ് അറിയിച്ചു.

വിമാനത്തിന്റെ ചക്രത്തില്‍ കയറി യാത്ര ചെയ്ത 16 കാരന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു ചക്രത്തില്‍ കയറിയിരുന്ന് യാത്ര ചെയ്യാന്‍ ധൈര്യം കാണിച്ച കൗമാരക്കാരന്റെ പേരുവിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം 11,500 മീറ്റര്‍ ഉയരത്തിലൂടെ വിമാനം കടന്നുപോകുമ്പോള്‍ അനുഭവപ്പെടുന്ന തണുപ്പും ഓക്‌സിജന്റെ ലഭ്യതകുറവും അതിജീവിച്ച് സുരക്ഷിതമായി എയര്‍പോട്ടിലിറങ്ങിയ സംഭവം അവിശ്വസനീയമാണെന്ന് അധികൃതര്‍ പറയുന്നു.

ഞായറാഴ്ച രാവിലെ സാന്‍ ജോസില്‍ നിന്നും പുറപ്പെട്ട വിമാനം അഞ്ച് മണിക്കൂര്‍ കഴിഞ്ഞാണ്
ഹവായിയിലെ കഹുലൂയി എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: 16-year-old survives in wheel well of flight, Honolulua,merica, Airport, Parents, Passengers, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia