164 സ്‌കൈ ഡൈവര്‍മാരുടെ കരവിരുതില്‍ ആകാശത്തൊരു പൂക്കളം; കാണാം ആ ദൃശ്യാനുഭവം
Aug 1, 2015, 11:39 IST
ന്യൂയോര്‍ക്ക് : (www.kvartha.com 01.08.2015) ആകാശത്ത് പൂക്കളം എന്നു കേള്‍ക്കുമ്പോള്‍ ആശ്ചര്യപ്പെടുന്നവരുണ്ടാകാം. എന്നാല്‍ സംഭവം സത്യമാണ്. ലോകമെമ്പാടുമുള്ള തെരഞ്ഞെടുക്കപ്പെട്ട സ്‌കൈ ഡൈവര്‍മാരുടെ പരിശീലന പരിപാടിക്കിടെയാണ് കണ്ണിന് ദൃശ്യവിരുന്നൊരുക്കി ആകാശത്ത് പൂക്കളം പ്രത്യക്ഷപ്പെട്ടത്.
അസാധാരണമായ ഒരു കാഴ്ചയായിരുന്നു അത്. 164 പേര്‍ ഒന്നിച്ചു ചേര്‍ന്നു സൃഷ്ടിച്ചതാണ് ആ പൂക്കളം. സ്‌കൈ ഡൈവിംഗ് രംഗത്തെ ലോക റെക്കോര്‍ഡായിരുന്നു ഇത്. അമേരിക്കയിലെ ഒട്ടാവയുടെ ആകാശത്തിലാണ് അതിമനോഹരമായ ദൃശ്യാനുഭവം വിരിഞ്ഞത്. മധ്യ ഇല്ലിനോയിസിലെ കൂട്ടായ്മയാണ് ലോകമെങ്ങുമുള്ള സ്‌കൈ ഡൈവര്‍മാരെ സംഘടിപ്പിച്ച് ദൃശ്യാനുഭവം ഒരുക്കിയത്.
പാരച്ച്യൂട്ടുകളില്‍ എത്തിയ സ്‌കൈ ഡൈവര്‍മാര്‍ പൂക്കളത്തിന്റെ മാതൃകയില്‍ ആകാശത്ത് പ്രത്യേക രീതിയില്‍ നിലയുറപ്പിക്കുകയായിരുന്നു. സെക്കന്‍ഡുകള്‍ നീണ്ട ഡൈവര്‍മാരുടെ ഈ നില്‍പ്പ് അപാരമായ കാഴ്ചാനുഭവമായിരുന്നു. ലോകമെങ്ങൂം നിന്ന് തെരഞ്ഞെടുത്ത ടീം അംഗങ്ങള്‍ക്കായി സ്‌പെയിന്‍, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലാണ് പരിശീലനം നടന്നത്.

Also Read:
പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപ്പെട്ടെത്തിയ 15കാരി അനാഥമന്ദിരത്തില്‍; പ്രതികളില്‍ 3 പേര്‍ ഇപ്പോഴും വലയ്ക്ക് പുറത്ത്
Keywords: 164 men break record for largest ever vertical skydiving formation [Watch video],New York, America, Record, Australia, Spain, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.