Accidental Death | ബംഗ്ലാദേശില്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് 3 കുട്ടികളടക്കം 17 പേര്‍ മരിച്ചു; 35 പേര്‍ക്ക് പരുക്ക്

 


ധാക: (www.kvartha.com) ബംഗ്ലാദേശില്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 17 പേര്‍ മരിച്ചു. 35 പേര്‍ക്ക് പരുക്കേറ്റതായും 'ഡെയ്ലി സ്റ്റാര്‍' റിപോര്‍ട് ചെയ്യുന്നു. ജലകത്തി സദര്‍ ഉപസിലയുടെ കീഴിലുള്ള ഛത്രകണ്ഡ മേഖലയിലാണ് അപകടമുണ്ടായത്. 

പിറോജ്പൂരിലെ ഭണ്ഡാരിയ ഉപജിലയിലും ഝല്‍കാത്തിയിലെ രാജാപൂര്‍ പ്രദേശത്തുമുള്ളവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. 17 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ബാരിഷാല്‍ ഡിവിഷണല്‍ കമീഷണര്‍ എംഡി ശൗക്കത്ത് അലി സ്ഥിരീകരിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

60-ല്‍ അധികം യാത്രക്കാരുമായി പിറോജ്പൂരിലെ ഭണ്ഡാരിയയില്‍ നിന്ന് രാവിലെ 9:00 ഓടെ പുറപ്പെട്ട ബസ്, 10:00 മണിയോടെ ബാരിഷാല്‍-ഖുല്‍ന ഹൈവേയിലെ ഛത്രകണ്ടയില്‍ റോഡരികിലെ കുളത്തിലേക്ക് മറിയുകയായിരുന്നു. 

ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് രക്ഷപ്പെട്ടവര്‍ ആരോപിച്ചു. കഷ്ടിച്ച് 52 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസില്‍, അമിത യാത്രക്കാരെ കയറ്റിയതാണ് മറിയാനുള്ള കാരണമെന്നും ആരോപണമുണ്ട്.

Accidental Death | ബംഗ്ലാദേശില്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് 3 കുട്ടികളടക്കം 17 പേര്‍ മരിച്ചു; 35 പേര്‍ക്ക് പരുക്ക്


Keywords:  News, World, World-News Accident-News, Bangladesh, Jhalakathi Sadar, Accidental Death, Injured, Bus, Pond, 17 dead, many injured after bus falls into roadside pond in Bangladesh.
 

 
 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia