ChatGPT | 17 ഡോക്ടർമാർക്കും രോഗം കണ്ടെത്താനായില്ല; വേദന സഹിച്ചത് 3 വർഷം; ഒടുവിൽ രോഗനിർണയം നടത്തി ചാറ്റ്ജിപിടി; സംഭവം ഇങ്ങനെ

 


ന്യൂഡെൽഹി: (www.kvartha.com) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചാറ്റ്ജിപിടിയുടെ ആവിർഭാവവും വളർച്ചയും നിരവധി വ്യവസായങ്ങളുടെ ജോലികൾ കൂടുതൽ എളുപ്പത്തിൽ നിർവഹിക്കാനും മറ്റ് ഉയർന്ന മുൻഗണനയുള്ള ജോലികളുടെ സമയം ലാഭിക്കാനും സഹായിച്ചിട്ടുണ്ട്. 17 ഡോക്ടർമാർക്ക് കഴിയാതിരുന്ന നാല് വയസുള്ള മകന്റെ പല്ലുവേദനയുടെ രോഗനിർണയം ചാറ്റ്ജിപിടിയിലൂടെ കണ്ടെത്തിയിരിക്കുകയാണ് ഒരു സ്ത്രീ ഇപ്പോൾ.
  
ChatGPT | 17 ഡോക്ടർമാർക്കും രോഗം കണ്ടെത്താനായില്ല; വേദന സഹിച്ചത് 3 വർഷം; ഒടുവിൽ രോഗനിർണയം നടത്തി ചാറ്റ്ജിപിടി; സംഭവം ഇങ്ങനെ



അമേരിക്കയിലാണ് സംഭവം. അലക്‌സ് എന്ന ഈ കുട്ടി പല്ലുവേദന മൂലം ഒന്നും ചവയ്ക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. മാതാപിതാക്കൾ മൂന്ന് വർഷത്തിനുള്ളിൽ 17 ഡോക്ടർമാരെ സമീപിച്ചെങ്കിലും ആർക്കും വേദന മാറ്റാൻ കഴിഞ്ഞില്ല. വേദന സംഹാരികൾ നൽകേണ്ടിവന്നു, ശാരീരിക വളർച്ച തന്നെ നിലച്ചുവെന്ന് അമ്മ കോർട്ട്‌നിയെ ഉദ്ധരിച്ച് യുഎസ് ടുഡേ റിപ്പോർട്ട് ചെയ്തു. ഇത് കോവിഡ് -19 ന്റെ ഫലമാകാമെന്നാണ് ഒരു ഡോക്ടർ പറഞ്ഞു.

മകന്റെ രോഗത്തിന് പരിഹാരം കണ്ടെത്താൻ ആർക്കും കഴിയാത്ത സാഹചര്യത്തിൽ, തന്റെ മകന്റെ പല്ലുവേദനയ്ക്കും വളർച്ച മുരടിച്ചതിനും കാരണമെന്താണെന്ന് കണ്ടെത്താൻ ചാറ്റ്ജിപിടിയുടെ സഹായം തേടാൻ കോർട്ട്നി തീരുമാനിച്ചു. ഇതിൽ രോഗലക്ഷണങ്ങൾ പങ്കുവെച്ച ശേഷം, ടെതർഡ് കോർഡ് സിൻഡ്രോം (Tethered cord syndrome) എന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥ അലക്‌സിന് ഉണ്ടെന്ന് ചാറ്റ്ജിപിടി കണ്ടെത്തി. ഇതിനുശേഷം, സമാനമായ ഇരകളായ കുട്ടികളെ ഉൾപ്പെടുത്തിയ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ കോർട്ട്നി ചേർന്നു.

ഇതിനുശേഷം, കോർട്ട്‌നി ഇക്കാര്യം ഒരു ന്യൂറോ സർജനുമായി ചർച്ച ചെയ്യുകയും തന്റെ മകന് ടെതർഡ് കോർഡ് സിൻഡ്രോം ഉണ്ടെന്ന് സംശയിക്കുന്നതായി പറയുകയും ചെയ്തു. ഡോക്ടർ എംആർഐ റിപ്പോർട്ട് നോക്കി അലക്സിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തി. പിന്നീട്, ആഴ്ചകൾക്ക് മുമ്പ് അലക്‌സിന് ശസ്ത്രക്രിയ നടത്തി വേദനയിൽ നിന്ന് മോചനം ലഭിച്ചു. എന്നിരുന്നാലും, ഒരു മെഡിക്കൽ അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താൻ ചാറ്റ്ജിപിടി സഹായിച്ച ആദ്യത്തെ ഉദാഹരണമല്ല ഇത്.

എന്താണ് ടെതർഡ് കോർഡ് സിൻഡ്രോം?

അമേരിക്കൻ അസോസിയേഷൻ ഓഫ് ന്യൂറോളജിക്കൽ സർജന്റെ അഭിപ്രായത്തിൽ, സുഷുമ്‌നാ നാഡിയിലെ ടിഷ്യു സുഷുമ്‌നാ നാഡിയുടെ ചലനത്തെ നിയന്ത്രിക്കുകയും ശരീരഭാഗം അസാധാരണമായി വലിച്ചുനീട്ടുകയും ചെയ്യുമ്പോഴാണ് ടെതർഡ് കോഡ് സിൻഡ്രോം ഉണ്ടാകുന്നത്.

News, News-Malayalam-News , World, Google, Digital Futures Project, AI, Generative AI, ChatGPT, 17 doctors over 3 years couldn't diagnose 4-year-old's pain. ChatGPT finally provides answers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia