Seized Vessel | ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിൽ 17 ഇന്ത്യക്കാർ; അടിയന്തരമായി ഇടപെട്ട് സർക്കാർ; ഇറാൻ അധികൃതരുമായി ബന്ധപ്പെട്ടു

 


ന്യൂഡെൽഹി: (KVARTHA) ഹോർമുസ് ഉൾക്കടലിൽ ഇറാൻ പിടിച്ചെടുത്ത പോർച്ചുഗീസ് പതാകയും ഇസ്രാഈൽ വ്യവസായിയുമായി ബന്ധമുള്ളതുമായ ചരക്കുകപ്പൽ എംഎസ്‌സി ഏരീസിലെ 25 ജീവനക്കാരിൽ 17 പേരും ഇന്ത്യക്കാരാണെന്നുള്ള വിവരം പുറത്തുവന്നു. ഫിലിപ്പൈൻസ്, പാകിസ്ഥാൻ, റഷ്യ, എസ്റ്റോണി സ്വദേശികളാണ് മറ്റുള്ളവരെന്നാണ് റിപ്പോർട്ട്. ഇന്ത്യക്കാരിൽ രണ്ട് പേർ മലയാളികളാണ്. പാലക്കാട്, കോഴിക്കോട് സ്വദേശികളാണ് കപ്പിലുള്ളതെന്നാണ് വിവരം. യുഎഇ തുറമുഖത്ത് നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടതായിരുന്നു കപ്പൽ.
  
Seized Vessel | ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിൽ 17 ഇന്ത്യക്കാർ; അടിയന്തരമായി ഇടപെട്ട് സർക്കാർ; ഇറാൻ അധികൃതരുമായി ബന്ധപ്പെട്ടു

സംഭവം അറിഞ്ഞയുടൻ ഇന്ത്യൻ സർക്കാർ സ്ഥിതിഗതികളോട് പ്രതികരിക്കുകയും ഇറാനുമായി ബന്ധപ്പെടുകയും ചെയ്തുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 'എംഎസ്‌സി ഏരീസ് എന്ന ചരക്ക് കപ്പൽ ഇറാൻ നിയന്ത്രണത്തിലാണ്. കപ്പലിൽ 17 ഇന്ത്യൻ പൗരന്മാർ ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ, ക്ഷേമം, മോചനം എന്നിവ ഉറപ്പാക്കാൻ ടെഹ്‌റാനിലും ഡൽഹിയിലും നയതന്ത്ര മാർഗങ്ങളിലൂടെ ഇറാനിയൻ അധികാരികളുമായി ബന്ധപ്പെടുന്നുണ്ട്', വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
ഇസ്രാഈലി ശതകോടീശ്വരൻ ഇയാൽ ഓഫറും കുടുംബവും നടത്തുന്ന സോഡിയാക് ഗ്രൂപ്പിൻ്റെ ഭാഗമായാണ് പിടിച്ചെടുത്ത കപ്പൽ പ്രവർത്തിക്കുന്നത്. ഏപ്രിൽ 15നായിരുന്നു കപ്പൽ മുംബൈയിലെ നവ ഷെവ തുറമുഖത്തേക്ക് എത്തേണ്ടിയിരുന്നത്. ഏപ്രിൽ ഒന്നിന് ഡമാസ്കസിലെ ഇറാന്റെ നയതന്ത്രകാര്യാലയത്തിൽ വ്യോമാക്രമണം നടത്തി രണ്ടു ജനറൽമാരുൾപ്പെടെ 12 പേരെ ഇസ്രാഈൽ വധിച്ചിരുന്നു. ഇതിനു പകരംവീട്ടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കെയാണ് പുതിയ സംഭവ വികാസം.

ശനിയാഴ്ച പുലർച്ചെയാണ് കപ്പൽ ഇറാൻ പിടികൂടിയത്. ചരക്ക് കപ്പലിന് മുകളിൽ ഹെലികോപ്റ്റർ പറക്കുന്നതും കപ്പലിലേക്ക് മൂന്ന് പേർ കയറുപയോഗിച്ച് ഇറങ്ങുന്നതുമായ വീഡിയോ ഇറാൻ്റെ വാർത്താ ഏജൻസിയായ ഐആർഎൻഎ പുറത്തുവിട്ടിട്ടുണ്ട്. ഇറാൻ്റെ അർധസൈനിക വിഭാഗമായ റെവല്യൂഷണറി ഗാർഡിന്റെ നേവൽ സ്‌പെഷ്യൽ ഫോഴ്‌സാണ് ഈ ഓപ്പറേഷൻ നടത്തിയതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

Keywords: Iran, Ship, Gulf, Palestine, Israel, Gaza, Video, 17 Indians Onboard Cargo Vessel MSC Aries That Was Seized By Iran In Gulf Of Hormuz; Govt In Touch With Iranian Authorities

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia