യുഎഇയില്‍ കൗമാരക്കാരനായ മകന്‍ ഓടിച്ച കാറിടിച്ച് മാതാവിന് ദാരുണാന്ത്യം

 


ദുബൈ: (www.kvartha.com 06.11.2019) യുഎഇയില്‍ 17കാരനായ മകന്‍ ഓടിച്ച കാറിടിച്ച് മാതാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെ ഷാര്‍ജ മുവൈലയിലാണ് അപകടം. കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ബ്രേക്ക് ചവിട്ടി നിര്‍ത്തുന്നതിനിടെ അബദ്ധത്തില്‍ ആക്‌സിലറേറ്ററില്‍ ചവിട്ടി. തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ സമീപത്തുണ്ടായിരുന്ന മാതാവിന്റെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.

യുഎഇയില്‍ കൗമാരക്കാരനായ മകന്‍ ഓടിച്ച കാറിടിച്ച് മാതാവിന് ദാരുണാന്ത്യം

ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് കാറിനടിയില്‍പ്പെട്ട വീട്ടമ്മയെ പുറത്തെടുക്കുകയും ഉടനെ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാര്‍ജയിലെ ഒരു ഇന്ത്യന്‍ സ്‌കൂളില്‍ 12ാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍. ഡ്രൈവിങ് ലൈസന്‍സില്ലാതെ കാര്‍ ഓടിച്ചാണ് അപകടം വരുത്തിയതെന്ന് പോലീസ് അറിയിച്ചു. മരണത്തിനിടയാക്കിയ അപകടം വരുത്തിയ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Dubai, News, Gulf, World, Accident, Accidental Death, Mother, Son, Car, Police, Hospital, 17 year old boy runs over mother in UAE freak accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia