പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ ഒരേ സമയം സ്നേഹിച്ചു; പെരുന്നാളില്‍ ഒരാള്‍ മറ്റൊരാളെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണത്തില്‍ വിഷം നല്കി കൊലപെടുത്തി
Jul 20, 2015, 16:30 IST
മീററ്റ്: (www.kvartha.com 20/07/2015) ഒരു പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ ഒരേ സമയം സ്നേഹിക്കുകയും ഇതില്‍ ഒരാളെ ഒഴിവാക്കാന്‍ മറ്റൊരാള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപെടുത്തുകയും ചെയ്തു. പെരുന്നാളിന് സുഹൃത്തിനെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണത്തില്‍ വിഷം നല്‍കിയാണ് കൊലപെടുത്തിയത്. മീററ്റിലാണ് സംഭവം. 18കാരനായ ഷബിന് ആണ് മരിച്ചത്. സുഹൃത്ത് നയീമിനെ പോലീസ് കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തു. സൃഹൃത്തിന്റെ ക്ഷണം മരണത്തിലേക്കുള്ള വഴിയായിരിക്കുമെന്ന് തിരിച്ചറിയാതെയാണ ഈദ് ആഘോഷിക്കാന്‍ ഷബിന് നയീമിന്റെ വീട്ടിലേക്ക് പോയത്.
ഭക്ഷണവും മധുര പലഹാരങ്ങളും നല്കിയ ശേഷം ഷബിയെ നയീം ബൈക്കില്‍ വീടിന് സമീപം കൊണ്ട് വിടുകയും ചെയ്തിരുന്നു. വീട്ടിലെത്തിയ ഉടനെ ഷബിക്ക് ദേഹാസ്വാസ്യം അനുഭവപ്പെടുകയും വീട്ടുകാര്‍ ഷബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വിഷം കഴിച്ചതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതോടെ ഷബിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നയീമിനെ അറസ്റ്റ് ചെയ്തത്.
Keywords: World, Love, Friend, Obit, Death, Murder, Food, Poison, Arrest
വിഷം കഴിച്ചതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതോടെ ഷബിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നയീമിനെ അറസ്റ്റ് ചെയ്തത്.
Keywords: World, Love, Friend, Obit, Death, Murder, Food, Poison, Arrest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.