Alzheimer's | ചൈനയില്‍ 19കാരന് അള്‍ഷൈമേഴ്‌സ് രോഗം സ്ഥിരീകരിച്ചു; ഇത്രയും പ്രായം കുറഞ്ഞ വ്യക്തിയില്‍ അസുഖം കണ്ടെത്തുന്നത് ആദ്യമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍

 


ബെയ്ജിങ്: (www.kvartha.com) ചൈനയില്‍ 19കാരന് അള്‍ഷൈമേഴ്‌സ് രോഗം(മേധക്ഷയം) സ്ഥിരീകരിച്ചു. ആദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ വ്യക്തിയില്‍ അള്‍ഷൈമേഴ്‌സ് സ്ഥിരീകരിക്കുന്നതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. 

കഴിഞ്ഞ രണ്ടു വര്‍ഷമായി കുട്ടിയുടെ ഓര്‍മശക്തി ഗണ്യമായി കുറഞ്ഞുവരികയാണ്. തുടര്‍ന്ന് വീട്ടുകാര്‍ ചികിത്സ നല്‍കിയിരുന്നു. ബെയ്ജിങ്ങിലെ ഷ്വാന്‍വു ആശുപത്രി അധികൃതരാണ് കുട്ടിയുടെ രോഗാവസ്ഥ നിരീക്ഷിച്ചുവന്നിരുന്നത്.

Alzheimer's | ചൈനയില്‍ 19കാരന് അള്‍ഷൈമേഴ്‌സ് രോഗം സ്ഥിരീകരിച്ചു; ഇത്രയും പ്രായം കുറഞ്ഞ വ്യക്തിയില്‍ അസുഖം കണ്ടെത്തുന്നത് ആദ്യമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍

അധികം വൈകാതെ അടുത്തിടെ നടന്ന സംഭവങ്ങള്‍ പോലും കുട്ടിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയാതെയായി. അള്‍ഷൈമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങളും കുട്ടി പ്രകടിപ്പിച്ചു തുടങ്ങി. തുടര്‍ന്ന് രോഗം മൂലം കുട്ടി പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി. വായിക്കാനും എഴുതാനും കുട്ടി വളരെ പിന്നിലായിരുന്നുവെന്നും പഠനത്തില്‍ മനസിലായി.

2023 ജനുവരി 31നാണ് ഇതു സംബന്ധിച്ച പഠന റിപോര്‍ട് ജേണല്‍ ഓഫ് അള്‍ഷൈമേഴ്‌സ് ഡിസീസില്‍ പ്രസിദ്ധീകരിച്ചത്. യുവാക്കളില്‍ അള്‍ഷൈമേഴ്‌സ് കണ്ടെത്തുന്നത് ശാസ്ത്രലോകത്തിന് കീറാമുട്ടിയാകുമെന്നാണ് വിലയിരുത്തല്‍.

Keywords: 19-Year-Old In China Diagnosed With Alzheimer's Disease, Beijing, News, China, Health, Health and Fitness, Student, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia